Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.പി കെട്ടിട...

ഐ.പി കെട്ടിട ഉദ്​ഘാടനത്തിൽനിന്ന്​ എം.പിയെ ഒഴിവാക്കി; പ്രതിഷേധവുമായി യു.ഡി.എഫ്

text_fields
bookmark_border
ചവറ: കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ ഉദ്ഘാടനത്തിൽനിന്ന് എം.പിയെ ഒഴിവാക്കിയതിനെതിരെ യു.ഡി.എഫ്. യു.ഡി.എഫിനോടുള്ള അവഗണനയാണ് എം.പിയെ ബോധപൂർവം ഒഴിവാക്കാനുള്ള കാരണമെന്ന് പന്മന മണ്ഡലം പ്രസിഡൻറ് മാമൂലയിൽ സേതുക്കുട്ടൻ, യു.ഡി.എഫ് ചെയർമാൻ ചവറ അരവി, കോലത്ത് വേണുഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ബ്ലോക്ക് ഭരണകാലത്താണ് കെട്ടിടത്തിന് കെ.എം.എം.എൽ 2010ൽ 50 ലക്ഷം രൂപ അനുവദിക്കുന്നത്. ഗൈനക് വാർഡിനായി അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച കെട്ടിടം പേരുമാറ്റി ഐ.പി വാർഡാക്കി മാറ്റിയിരിക്കുകയാെണന്നും നേതാക്കൾ പറഞ്ഞു. ഓപറേഷൻ തിയറ്ററിന് ഈ തുകയിൽനിന്ന് 10 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ആ തുക വകമാറ്റി െചലവഴിച്ചു. 60 ബെഡുകളുള്ള കെട്ടിടത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയാണ് ഉദ്ഘാടന മാമാങ്കം നടത്തുന്നത്. പാർലമ​െൻറ് െതരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ ഉദ്ഘാടനത്തിൽനിന്ന് എം.പിയെ മനഃപൂർവം മാറ്റിനിർത്തുന്ന സമീപനമാണ് ബ്ലോക്ക് ഭരണാധികാരികൾ കൈക്കൊണ്ടതെന്നും ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചതായും നേതാക്കൾ പറഞ്ഞു. ചവറയിൽ യു.ഡി.എഫ് ഭരണകാലത്ത് നടപ്പാക്കിയ വികസന പദ്ധതികൾ രണ്ടു വർഷമായിട്ടും ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടിെല്ലന്നും നേതാക്കൾ ആരോപിച്ചു. ഡി.സി.സി സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി, കിണറുവിള സലാഹുദ്ദീൻ, പി. ഫിലിപ് എന്നിവർ പങ്കെടുത്തു. ക്രിസ്മസ്- പുതുവത്സരാഘോഷം ചവറ: ചവറയിലെ പത്ര-ദൃശ്യ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ സ​െൻററിൽ പുതുവത്സരാഘോഷം നടന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചവറ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. കെ.ജെ.യുവും മീഡിയ സ​െൻററും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. യോഗത്തിൽ മീഡിയ സ​െൻറർ പ്രസിഡൻറ് വർഗീസ് എം. കൊച്ചുപറമ്പിൽ അധ്യക്ഷനായി. സെക്രട്ടറി അനൂപ് ഷാഹുൽ സ്വാഗതം പറഞ്ഞു. ഓഖി ദുരന്തത്തിനിടയിൽ മരണമടഞ്ഞവരെ അനുസ്മരിച്ചു. ട്രഷറർ മുജീബ് റഹ്മാൻ, ബിജു പനയ്ക്കാത്തറ, അൻസർ, തസ്ലീം, ജാൻസി റാണി, സജീവ്, രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story