Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്യൂരിറ്റി...

സെക്യൂരിറ്റി ജീവനക്കാരെ സര്‍ക്കാര്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തണം- ^അക്‌സ

text_fields
bookmark_border
സെക്യൂരിറ്റി ജീവനക്കാരെ സര്‍ക്കാര്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തണം- -അക്‌സ കരുനാഗപ്പള്ളി: കേരളത്തിലെ അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ഒാള്‍ കേരള സെക്യൂരിറ്റി സർവിസ് അസോ. (അക്‌സ) സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ഈ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാർ മുതിരണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. യോഗം അസോ. സംസ്ഥാന പ്രസിഡൻറ് ജയകുമാര്‍ നെടുബ്രേത്ത് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ല പ്രസിഡൻറ് പി. രമേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ വി.ആര്‍. പിള്ള, അശോകന്‍ ആദിനാട്, കെ.എന്‍. രവീന്ദ്രന്‍, അജിഭവനം അശോകന്‍ ജില്ല നേതാക്കളായ കേണല്‍ ടി.ജെ. ഗോപകുമാര്‍, പ്രദീപ്കുമാര്‍, അമ്പലപ്പുഴ അനില്‍കുമാര്‍, വി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story