Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിവിൽ സ്​റ്റേഷൻ...

സിവിൽ സ്​റ്റേഷൻ മന്ദിരത്തിന് മുകളിൽനിന്ന് വീണ് യുവാവിന് പരിക്ക്

text_fields
bookmark_border
ശാസ്താംകോട്ട: സിവിൽ സ്റ്റേഷ​െൻറ രണ്ടാം നിലയുടെ പെയ്ൻറിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവ് കാൽവഴുതി വീണു. ഗുരുതര പരിക്കേറ്റ ചവറ സ്വദേശി കണ്ണനെ (30) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഏഴ് വർഷമായി പണി നടക്കുന്ന രണ്ടാംനിലയുടെ ഉദ്ഘാടനം 11ന്‌ നടത്താനിരിക്കുന്നതി​െൻറ ഭാഗമായി പെയ്ൻറിങ് ജോലി നടക്കുകയാണ്. കാൽവഴുതിയപ്പോൾ ഇഷ്ടിക കൊണ്ടുള്ള നിർമിതിയിൽ പിടിച്ചെങ്കിലും അവിടം അടർന്ന് യുവാവ് താഴേക്ക് പതിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story