Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

പുതുവത്സരാഘോഷത്തിനിടക്ക്​ സംഘര്‍ഷം: പൊലീസുകാർക്ക്​ നേരെ സി.പി.എം^കോൺഗ്രസ്​ പ്രവർത്തകരുടെ കൈയേറ്റം

text_fields
bookmark_border
പുതുവത്സരാഘോഷത്തിനിടക്ക് സംഘര്‍ഷം: പൊലീസുകാർക്ക് നേരെ സി.പി.എം-കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റം പത്തനാപുരം: പുതുവത്സരാഘോഷത്തിനിടക്ക് പൊലീസുകാർക്കുനേരെ സി.പി.എം-കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റശ്രമം. എസ്.ഐക്ക് മര്‍ദനമേറ്റു. പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് എസ്.ഐ അബ്ദുൽ മനാഫിനെ മർദിച്ചത്. സംഭവത്തെ തുടര്‍‍ന്ന് കോണ്‍ഗ്രസ് പട്ടാഴി വടക്കേക്കര മണ്ഡലം സെക്രട്ടറി മാലൂര്‍ കോളജ് ജങ്ഷന്‍ വൈഷ്ണവത്തില്‍ സുരേഷ് കുമാറിനെ (49) അറസ്റ്റ് ചെയ്തു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 11ന് നഗരത്തിെല പടക്കവില്‍പന കേന്ദ്രത്തില്‍ എത്തിയ യുവാക്കള്‍ തമ്മില്‍ വാക്കേറ്റവും സംഘർഷമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നിയമപാലകര്‍ ഇരുവരെയും പിടിച്ചുമാറ്റി. അപ്പോഴേക്കും സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പൊലീസുകാരുടെ ഷര്‍ട്ട് പ്രവർത്തകര്‍ വലിച്ചുകീറി. ഇതോടെ പ്രശ്നമുണ്ടാക്കിയ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാൽ, വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി പ്രശ്നമുണ്ടാക്കി. പൊലീസുമായി സംസാരിച്ച് കസ്റ്റഡിയിലെടുത്ത വ്യക്തിയെ ഇറക്കിക്കൊണ്ടുപോവുകയും ചെയ്തു. ഇേതസമയം മറ്റൊരു കേസില്‍ പൊലീസ് എത്തിച്ച പ്രതിയെ ഇറക്കാനായി സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കുമാറും ഉണ്ടായിരുന്നു. ഇടതുപക്ഷ നേതാക്കള്‍ പ്രതിയെ ഇറക്കി കൊണ്ടുപോകുന്നത് കണ്ട സുരേഷും എസ്.ഐ മനാഫും തമ്മിൽ വാക്കേറ്റം ഉണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് സുരേഷ്, എസ്.ഐയുടെ കരണത്തടിക്കുകയായിരുന്നുവത്രെ. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story