Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉൗർജമിത്ര കേന്ദ്രങ്ങൾ...

'ഉൗർജമിത്ര' കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് 140 നിയോജകമണ്ഡലത്തിലും ഒാരോ 'ഉൗർജമിത്ര' അക്ഷയ ഉൗർജ സേവനകേന്ദ്രം ആരംഭിക്കുന്നതിന് സംരംഭകരിൽനിന്ന് അനർട്ട് അപേക്ഷ ക്ഷണിച്ചു. െപാതുജനങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും അനുയോജ്യമായ അക്ഷയ ഉൗർജ ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിനും അവ സ്ഥാപിക്കുന്നതിനും അവയുടെ പരിപാലനത്തിനും ആവശ്യമായ സാേങ്കതിക സഹായം ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് 'ഉൗർജമിത്ര' കേന്ദ്രങ്ങൾ. 18 വയസ്സിന് മുകളിലുള്ള വ്യക്തികൾ, സൊസൈറ്റീസ് നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ/ചാരിറ്റബിൾ ട്രസ്റ്റുകൾ, സ്വയംസഹായ സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. സാേങ്കതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതാണ്. മൂന്നുവർഷം വിജയകരമായി സംരംഭം നടത്തുന്നവർക്ക് അനർട്ട് ധനസഹായം ലഭ്യമാക്കും. അേപക്ഷ www.cmdkerala.net മുഖേന സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.anert.gov.in, www.cmdkerala.net ൽ.
Show Full Article
TAGS:LOCAL NEWS 
Next Story