Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേഷൻ:...

കോർപറേഷൻ: മാലിന്യനിർമാർജന പദ്ധതികൾ തൊഴിലുറപ്പ് പദ്ധതി വഴി ഉൗർജിതപ്പെടുത്തും

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഊർജിതപ്പെടുത്തുന്നതി​െൻറ ഭാഗമായി മേയറുടെ അധ‍്യക്ഷതയിൽ യോഗം ചേർന്നു. നഗരപരിധിയിലെ പ്രധാന തോടുകൾ വൃത്തിയാക്കൽ, ഓട വൃത്തിയാക്കൽ, നഗരപരിധിയിൽ സാധ്യമായ ഇടങ്ങളിൽ വൃക്ഷത്തൈ െവച്ചുപിടിപ്പിക്കൽ, ജൈവ പച്ചക്കറി കൃഷി േപ്രാത്സാഹിപ്പിക്കൽ, പൂന്തോട്ട നിർമാണം പുഷ്പകൃഷി തയാറാക്കൽ എന്നിവയാണ് പദ്ധതികൾ. മാലിന്യസംസ്കരണ നയത്തിൽ നിലവിലുള്ള സംവിധാനത്തിന് സഹായകരമായ രീതിയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പരിപോഷിപ്പിക്കും. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിപ്രകാരം നഗരപരിധിയിലെ പുതിയ തൊഴിലാളികളെ കണ്ടെത്തുന്നതി​െൻറ ഭാഗമായി നഗരസഭാ കൗൺസിലർമാരുടെ സഹകരണത്തോടെ ലേബർ കാർഡുകൾ തയാറാക്കുന്ന കാമ്പയിൻ ജനുവരി അഞ്ച് മുതൽ 15 വരെ സംഘടിപ്പിക്കും. താൽപര്യമുള്ള കുടുംബങ്ങളിൽനിന്ന് ഒരംഗത്തിന് ലേബർ കാർഡിന് അപേക്ഷിക്കാം. അപേക്ഷകർ അവരുടെ ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. കൂടുതൽ വിവരങ്ങൾ നഗരസഭ ജനകീയാസൂത്രണ വിഭാഗത്തിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽനിന്ന് ലഭിക്കും. അഞ്ചു കോടി 71 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പുതിയ മാനദണ്ഡപ്രകാരം അടുത്ത വർഷത്തേക്കുള്ള ലേബർ എസ്റ്റിമേറ്റ് തയാറാക്കൽ നടപടി തുടരുന്നു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം 91.14 തുക തിരുവനന്തപുരം നഗരസഭ വിനിയോഗിച്ചിട്ടുണ്ട്. അതിൽ 22,327 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. പദ്ധതിയുടെ ഭാഗമായി തൊഴിൽ ലഭിക്കുന്നതിൽ വനിതകൾക്ക് മുൻഗണന ഉറപ്പാക്കും. യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ ആർ. സതീഷ് കുമാർ, സഫീറ ബീഗം, ആർ. ഗീതാഗോപാൽ, കോർപറേഷൻ സെക്രട്ടറി എ.എസ്. ദീപ, കോർപറേഷൻ എൻജിനീയർ ജയചന്ദ്രകുമാർ, അയ്യങ്കാളി സംസ്ഥാന കൗൺസിൽ അംഗം രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story