Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശുചീന്ദ്രം മാർഗഴി...

ശുചീന്ദ്രം മാർഗഴി തേരോട്ടത്തിന് ഭക്തജന പ്രവാഹം

text_fields
bookmark_border
നാഗർകോവിൽ: ശുചീന്ദ്രം സ്ഥാണുമാലയപെരുമാൾ ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവദിനത്തിൽ നടന്ന മാർഗഴി ഉത്സവ തേരോട്ടം കാണാൻ ഭക്തരുടെ പ്രവാഹം. രാവിലെ തുടങ്ങിയ തേരോട്ടം ഉച്ചയോടെ സമാപിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള രഥവീതിയിൽ പിള്ളയാർതേർ, സ്വാമിതേർ, അമ്മൻതേർ എന്നിവയിൽ പ്രത്യേക പൂജകൾക്കുശേഷം ഉത്സവമൂർത്തികളെ ഉപവൃഷ്ടരാക്കിയ ശേഷമാണ് ഭക്തർ തേര് വലിച്ചുതുടങ്ങിയത്. കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തേരോട്ടം കാണാൻ ആയിരങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തി. തേരോട്ട ദിവസം രാത്രി 12ന് സപ്തവർണക്കാഴ്ച ചടങ്ങ് നടന്നു. ഉത്സവത്തിൽ പങ്കെടുത്ത ഉത്സവ മൂർത്തികൾ പിരിഞ്ഞുപോകുന്ന ചടങ്ങാണിത്. പത്താം ഉത്സവനാളായ ചൊവ്വാഴ്ച തിരുവാതിരയുടെ ഭാഗമായി പ്രത്യേക പൂജകൾ ഉണ്ടാകും. തുടർന്ന്, രാത്രി ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. caption ശുചീന്ദ്രം സ്ഥാണുമാലയപെരുമാൾ ക്ഷേത്രത്തിൽ മാർഗഴി ഉത്സവത്തി​െൻറ ഒമ്പതാം ദിവസം നടന്ന തേരോട്ടം
Show Full Article
TAGS:LOCAL NEWS 
Next Story