Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംവരണം സാമൂഹിക...

'സംവരണം സാമൂഹിക സമത്വത്തിന്​'

text_fields
bookmark_border
തിരുവനന്തപുരം: സാമൂഹിക സമത്വം കൈവരിക്കുന്നതിനാണ് സംവരണം. എന്നാൽ, സംവരണത്തിനുള്ളിൽ അസന്തുലിതാവസ്ഥയും അസമത്വവും ഉരുത്തിരിഞ്ഞിട്ടുണ്ട്. അത് പരിഹരിച്ച് സംവരണത്തെ കൂടുതൽ ചലനാത്മകമാക്കുന്നതിനുപകരം പിണറായി സർക്കാറി​െൻറ മുന്നാക്ക സമുദായ നയം സംവരണ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന് സമാജവാദി ജനപരിഷത്ത് മുൻ ദേശീയ അധ്യക്ഷൻ ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി സ്ഥാപകദിനത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഉപാധ്യക്ഷൻ എം.എൻ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് നെയ്യാറ്റിൻകര ബിനു, എം. മുരളീധരൻപിള്ള, രാജു കക്കാടംപള്ളി, സി. സാവിത്രി, കെ.എസ്. രാധാമണി ടീച്ചർ, എം.കെ. ശിവദാസ്, എം. സുകുമാരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story