Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൃദ്രോഗ ചികിത്സക്ക്​...

ഹൃദ്രോഗ ചികിത്സക്ക്​ സുമനസ്സുകളുടെ സഹായം തേടുന്നു

text_fields
bookmark_border
നെടുമങ്ങാട്: 10 വയസ്സുകാരൻ ഹൃദ്രോഗ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. നെടുമങ്ങാട് ചുള്ളിമാനൂർ കരിങ്ങയിൽ ഇടവിളാകത്തു വീട്ടിൽ സന്തോഷ്കുമാറി​െൻറ മകൻ ധനുഷ് ആണ് ഹൃദയവാൽവുകൾ തകരാറായതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഉഴമലയ്ക്കൽ ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ധനുഷ്. കൂലിപ്പണിക്കാരനായിരുന്ന സന്തോഷ്കുമാറി​െൻറ വരുമാനമായിരുന്നു ഇവർക്ക് ഏക ആശ്രയം. എന്നാൽ, രണ്ടുവർഷം മുമ്പുണ്ടായ അസുഖത്തെതുടർന്ന് സന്തോഷ്കുമാർ ശരീരം തളർന്ന് കിടപ്പിലായതോടെ മക​െൻറ ചികിത്സയും വീട്ടുകാര്യങ്ങളും ഏറെ പ്രയാസത്തിലായി. ഭർത്താവിനെയും മകനെയും പരിചരിക്കാൻ വീട്ടിൽ കഴിയേണ്ടി വരുന്നതിനാൽ ധനുഷി​െൻറ മാതാവ് മഞ്ജുവിന് കൂലിപ്പണിക്കു പോലും പോവാൻ കഴിയുന്നില്ല. ഭർത്താവി​െൻറയും മക​െൻറയും അസുഖങ്ങൾക്കുള്ള ചികിത്സക്കായി സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ച് മഞ്ജു എസ്.ബി.െഎ നെടുമങ്ങാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 57024363125. െഎ.എഫ്.എസ് കോഡ്്: SBINOO 70036.
Show Full Article
TAGS:LOCAL NEWS 
Next Story