Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ തല്ലിക്കൊന്ന ...

യുവാവിനെ തല്ലിക്കൊന്ന കേസിൽ 10 പേർ പൊലീസ്​ വലയിൽ

text_fields
bookmark_border
ബാലരാമപുരം: പുതുവത്സരാഘോഷത്തിനിടെ യുവാവിനെ തലക്കടിച്ച് കൊന്ന കേസിലെ 10 പേർ പൊലീസ് വലയിലെന്ന് സൂചന. മുൻ വൈരാഗ്യവും ആഘോഷത്തിനിടെയുള്ള ആഹ്ലാദ പ്രകടനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവാവിനെ കമ്പിയും വടിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് തലക്കടിച്ച് റോഡിലിടുകയായിരുന്നു. പുതുവത്സരാഘോഷത്തി​െൻറ ഭാഗമായി മണിക്കൂറുകൾക്കുമുമ്പ് പാറക്കുഴി പട്ടികജാതി കോളനിയിൽ ഒരു വിഭാഗം ഉച്ചഭാഷിണി ഉപയോഗിച്ച് ആഹ്ലാദ പ്രകടനം തുടങ്ങിയത് എതിർവിഭാഗത്തിലുള്ളവരെ ചൊടിപ്പിച്ചിരുന്നു. ഭക്ഷണവും മദ്യവുമുപയോഗിച്ചാണ് ആഹ്ലാദ പ്രകടനത്തിന് തുടക്കം. സംഭവത്തെ കുറിച്ച് വിവിധ തരത്തിലാണ് ആരോപണങ്ങളുയരുന്നത്. ആഘോഷം അതിരുകടക്കാതിരിക്കാൻ ബാലരാമപുരം പൊലീസി​െൻറ നേതൃത്വത്തിൽ ജങ്ഷനുകളിലും സമീപപ്രദേശങ്ങളിലും മുൻകരുതലെടുത്തിരുന്നു. എന്നാൽ, പൊലീസ് സ്റ്റേഷനിൽനിന്ന് ഏറെ ഉള്ളിലുള്ള പ്രദേശമായതിനാൽ പാറക്കുഴിയിലെ ആഘോഷം പൊലീസി​െൻറ ശ്രദ്ധയിൽപെട്ടില്ല. ബാലരാമപുരം ജങ്ഷന് സമീപം രാത്രി ദേശീയപാതയിൽ പ്രകടനം നടത്താൻ ശ്രമിച്ച സംഘത്തെ എസ്.ഐ ഹേമന്ദ് കുമാറി​െൻറ നേതൃത്വത്തിൽ വിരട്ടി ഓടിച്ചിരുന്നു. പാറക്കുഴിയിലെ ആക്രമണത്തിനു ശേഷമാണ് സ്ഥലവാസികളായ പലരും സംഭവത്തെ കുറിച്ചറിയുന്നത്. രാത്രി വൈകി നടന്ന സംഭവത്തിനെ കുറിച്ച് പരിസരവാസികൾക്കും വ്യക്തതയില്ല. പ്രദേശത്തുനിന്ന് ബൈക്കുകളും ആയുധങ്ങളും കണ്ടെത്തിയത് പൊലീസ് പരിശോധിച്ചുവരുന്നു. കൂടുതൽ പ്രതികൾ സംഭവത്തിലുൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചുവരുന്നു. അതിരുകവിഞ്ഞ ആഘോഷമാണ് അക്രമത്തിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച പിങ്കു.
Show Full Article
TAGS:LOCAL NEWS 
Next Story