Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടുകയറി ആക്രമണം

വീടുകയറി ആക്രമണം

text_fields
bookmark_border
കാട്ടാക്കട: മദ്യലഹരിയിൽ ഒരുസംഘം നടത്തിയതായി പരാതി. പൂവച്ചൽ മൈലോട്ടുമൂഴി അനീഷ് ഭവനിൽ ദീപ്തി രാജനാണ് ഇതുസംബന്ധിച്ച കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. ഞായറാഴ്ച രാത്രി മൈലോട്ടുമൂഴി സ്വദേശികളായ 12ഓളം പേരാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. അക്രമികൾ വീടി​െൻറ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും പുറത്തിറങ്ങിയ കുടബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. അക്രമികൾ ഉപേക്ഷിച്ച ആയുധങ്ങൾ സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. അതേ സമയം, പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story