Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂളിലെ പി.ടി.എ...

സ്​കൂളിലെ പി.ടി.എ കമ്മിറ്റി പിരിച്ചുവിട്ടത് രാഷ്​ട്രീയ​േപ്രരിതം

text_fields
bookmark_border
നെടുമങ്ങാട്: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ കമ്മിറ്റി പിരിച്ചുവിട്ട് സ്കൂളി​െൻറ പ്രവർത്തനങ്ങൾ രാഷ്ട്രീയവത്കരിക്കാനുള്ള സി.പി.എം നീക്കം സ്കൂളി​െൻറ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയനും മണ്ഡലം പ്രസിഡൻറ് അർജുനനും പറഞ്ഞു. സി.പി.എമ്മിന് തങ്ങൾക്കനുകൂലമായവരെ പി.ടി.എ ഭാരവാഹികളാക്കാൻ കഴിയാത്തതിനാൽ പി.ടി.എ െതരഞ്ഞെടുപ്പ് വരെ അട്ടിമറിക്കാൻ ശ്രമമുണ്ടായി. എന്നാൽ, മുനിസിപ്പൽ ചെയർമാ​െൻറയും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാ​െൻറയും മറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ െവച്ച് അംഗീകരിക്കുകയായിരുന്നു. എന്നാൽ, അനിഷ്ടമുള്ളവർ െതരഞ്ഞെടുക്കപ്പെട്ടപ്പോൾ കമ്മിറ്റിക്കെതിരെ സി.പിഎം പരാതി നൽകി പിരിച്ചുവിട്ട നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും ഇവർ ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനം നടന്നുവരുന്ന സ്കൂളി​െൻറ ഭരണം സി.പി.എം സ്വന്തം വരുതിയിൽ കൊണ്ടുവരുന്നതിന് പിന്നിൽ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും ഇവർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story