Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറേഷൻ വിതരണം പൂർണമായും...

റേഷൻ വിതരണം പൂർണമായും ഡിജിറ്റലാകും ഇപോസ് ​െമഷീൻ സ്ഥാപിക്കൽ സംസ്ഥാനതല ഉദ്​ഘാടനം ആറിന്​

text_fields
bookmark_border
കരുനാഗപ്പള്ളി: റേഷൻ വിതരണം പൂർണമായും ഡിജിറ്റലാകുന്നു. ഉപഭോക്താക്കൾക്ക് നീതിപൂർവവും സൗകര്യപ്രദവുമായി റേഷൻ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇപോസ് െമഷീൻ സ്ഥാപിക്കലി​െൻറ ഉദ്ഘാടനം ആറിന് വൈകീട്ട് മൂന്നിന് കരുനാഗപ്പള്ളിയിൽ മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി പി. തിലോത്തമൻ, ആർ. രാമചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. കരുനാഗപ്പള്ളി നഗരസഭ, തൊടിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ പൂർണമായും, കുലശേഖരപുരം രണ്ട്, തഴവ എട്ട് എന്നീ ക്രമത്തിൽ 60 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ െമഷീൻ സ്ഥാപിക്കുക. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്ന കരുനാഗപ്പള്ളിയിൽ ജനുവരിയോടെ താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും െമഷീൻ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരിയോടെ കൊല്ലം ജില്ലയിൽ പദ്ധതി പൂർത്തിയാക്കും. ഇപോസ് മെഷീൻ സ്ഥാപിതമാക്കുന്നതോടെ ആധാർ റേഷൻ കാർഡുമായി ലിങ്കുചെയ്തിട്ടുള്ള ആർക്കും വിരൽ പതിച്ച് അർഹമായ റേഷൻ വിഹിതം വാങ്ങാം. വിവിധ ഘട്ടങ്ങളായി കൈവശമുള്ള പണം അനുസരിച്ചും വിഹിതം വാങ്ങാം. ബാക്കിയുള്ളത് അക്കൗണ്ടിൽ ഉണ്ടാവും എന്നതും പ്രത്യേകതയാണ്. റേഷൻ കാർഡിൽ അംഗമായ ആർക്കും വിരൽ പതിച്ച് വിഹിതം വാങ്ങാമെന്നതും പ്രത്യേകതയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story