Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമിതഭാരം കയറ്റിയ...

അമിതഭാരം കയറ്റിയ ലോറികളുടെ ചീറിപ്പാച്ചിൽ അപകടഭീഷണി

text_fields
bookmark_border
പാറശ്ശാല: -അമിതഭാരം കയറ്റിയ ലോറികളുടെ ചീറിപ്പാച്ചിൽ റോഡിനും കാൽനടക്കാർക്കും ഭീഷണിയാകുന്നു. ധനുവച്ചപുരം പാർക്ക് ജങ്ഷനിൽനിന്ന് ഉദിയൻകുളങ്ങര ഭാഗത്തേക്ക് വരുന്ന ഇടറോഡാണ് അമിതഭാരം കയറ്റിയ ലോറികളുടെ അനിയന്ത്രിതമായ ചീറിപ്പാച്ചിൽ കാരണം പല ഭാഗങ്ങളിലും കുഴി രൂപപ്പെട്ട് ശോച്യാവസ്ഥയിലായത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും ബൈപാസ് നിർമാണത്തിനുമായി കരിങ്കല്ലും മറ്റു നിർമാണ സാമഗ്രികളുമായി വരുന്ന ലോറികളുടെ ചീറിപ്പാച്ചിലാണ് അപകടഭീഷണി ഉയർത്തുന്നത്. ആറു മാസം മുമ്പേ അറ്റകുറ്റപ്പണി നടത്തിയ റോഡാണ് മാസങ്ങൾക്കകം വീണ്ടും ശോച്യാവസ്ഥയിലായത്. സ്കൂളുകൾ, െഎ.ടി.െഎ, കോളജ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയുന്നതിനാൽ നിരവധി യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡി​െൻറ ശോച്യാവസ്ഥയെ തുടർന്ന് നിരവധി ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. ഇടറോഡുവഴി അനധികൃതമായി ഓടുന്ന അമിതഭാരം കയറ്റിയ ലോറികളെ നിയന്ത്രിക്കാൻ അധികൃതർ നടപടി കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം ധനുവച്ചപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്. നവനീത്കുമാർ പ്രസ്താവനയിൽ പറഞ്ഞു. പടം ശോച്യാവസ്ഥയിലായ റോഡ്
Show Full Article
TAGS:LOCAL NEWS 
Next Story