Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലസ്ഥാനനഗരിയിൽ...

തലസ്ഥാനനഗരിയിൽ വ്യത്യസ്​ത വാഹനാപകടങ്ങളിൽ മൂന്നു മരണം നിരവധി പേർക്ക്​ പരിക്ക്​

text_fields
bookmark_border
തിരുവനന്തപുരം: പുതുവര്‍ഷ രാത്രിയില്‍ തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കൾ മരിച്ചു. ഇരുചക്രവാഹന യാത്രക്കാരാണ് മരിച്ച മൂന്നുപേരും. രാത്രിയിൽ നിരവധി പേർക്ക് വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയതായി ട്രാഫിക് പൊലീസ് പറഞ്ഞു. പേരൂര്‍ക്കട ജങ്ഷന് സമീപം നായ് കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച സ്കൂട്ടർ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ 17കാരനും പാളയത്ത് എ.കെ.ജി സ​െൻററിന് സമീപം ബൈക്ക് തെന്നി വീണ് 21കാരനും ശംഖുംമുഖം എയര്‍ഫോഴ്‌സ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് 22 കാരനുമാണ് മരിച്ചത്. പേരൂർക്കടയിലുണ്ടായ അപകടത്തിൽ നെടുമങ്ങാട് പനവൂർ വടക്കേകോണത്ത് വീട്ടിൽ പരേതനായ ഷാജിയുടെയും സിനിമോളുടെയും മകൻ ഷാനുവാണ് (17) തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ മരിച്ചത് . ഞായറാഴ്ച രാത്രി 8.45ന് കുടപ്പനക്കുന്ന് പഴയ ബിവറേജസിന് സമീപമായിരുന്നു അപകടം. കുടപ്പനക്കുന്ന് ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന വണ്ടി നായ് കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിത്തിരിച്ചപ്പോൾ നിയന്ത്രണംവിട്ട് എതിർവശത്തെ വീടി​െൻറ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന െറസിഡൻസ് അസോസിയേഷ​െൻറ ബോർഡും തകർന്നു. നാട്ടുകാരും പേരൂർക്കട പൊലീസും ചേർന്നാണ് സ്കൂട്ടറിലുണ്ടായിരുന്ന ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഹാർവിപുരം സ്വദേശി സുബിൻ രാജി​െൻറ (17) നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അര്‍ധരാത്രി 12.45 ന് എ.കെ.ജി സ​െൻററിന് സമീപം ബൈക്ക് തെന്നി വീണ് തൃക്കണ്ണാപുരം ആറാമട അക്ഷയലക്ഷ്മി ടി.സി 18- 1639 ല്‍ അഭിജിത് ആണ് (21) മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അഭിജിത്തിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും പുലര്‍ച്ച മരിച്ചു. രാമചന്ദ്രൻ-ചന്ദ്രകല ദമ്പതികളുടെ മകനാണ്. അർധരാത്രി 12.30 ന് ശംഖുംമുഖം എയര്‍ഫോഴ്‌സ് സ​െൻററിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കല്ലിയൂര്‍ പുന്നമൂട് സുനില്‍ഭവനില്‍ സുനില്‍കുമാര്‍ (22) മരിച്ചത് . വിഷ്ണു, സുനിൽകുമാർ, സുനിൽ എന്നിവർ സഞ്ചരിച്ച മോേട്ടാർ സൈക്കിൾ കാറിൽ ഇടിക്കുകയായിരുന്നു. മൂന്നു പേരെയും ആശുപത്രിയിൽ പ്രേവശിപ്പിച്ചെങ്കിലും സുനിൽകുമാർ തിങ്കളാഴ്ച രാവിലെ 5.10 ന് മരിച്ചു. മറ്റു രണ്ടു പേരും ചികിത്സയിലാണ്. ട്രാഫിക് പൊലീസ് കേസെടുത്തു. പുതുവർഷദിനത്തിൽ മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങൾക്ക് തടയിടുന്നതിന് വാഹനപരിശോധന ഉൾപ്പെടെ പൊലീസ് നടത്തിയിരുന്നെങ്കിലും നിരവധി പേർക്ക് വ്യത്യസ്ത വാഹനാപകടങ്ങളിൽ പരിക്കേറ്റതായി ട്രാഫിക് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story