Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല സമ്മേളനം

ജില്ല സമ്മേളനം

text_fields
bookmark_border
കൊല്ലം: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ ഫെബ്രുവരി രണ്ടിന് നടത്താൻ തീരുമാനിച്ചു. സ്വാഗതസംഘം രൂപവത്കരണയോഗം സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ.എൻ.കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പ്രഫ. ജി. വാസുദേവൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഇളമാട് വിജയകുമാർ, കെ.സി. ഭാനു, ജി. ഗോപിനാഥൻ, ടി. ഗോപാലകൃഷ്ണൻ, വെള്ളിമൺ നെൽസൺ, നീലേശ്വരം സദാശിവൻ, അനിൽകുമാർ, കരുണാകരൻ കോട്ടാത്തല, ടി. രാമചന്ദ്രൻ, വി. ശാന്തിനി എന്നിവർ സംസാരിച്ചു. പ്രഭാഷണവും പുസ്തകപ്രകാശനവും കൊല്ലം: രചന ഫൗണ്ടേഷൻ -ക്വയിലോൺ കൾച്ചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിെല പ്രതിമാസ പ്രഭാഷണം തിങ്കളാഴ്ച വൈകീട്ട് നാലിന് കൊല്ലം പബ്ലിക് ലൈബ്രറിയിൽ നടക്കും. 60 വർഷം പൂർത്തിയാകുന്ന ഉറൂബി​െൻറ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിനെ അധികരിച്ച് ഡി.ആർ. വിദ്യ പ്രഭാഷണം നടത്തും. രചനാ ബുക്സ് പ്രസിദ്ധീകരിക്കുന്ന പ്രഫ. ജി.എൻ. പണിക്കരുടെ 'കാലം മായ്ക്കാത്ത കാൽപ്പാടുകൾ' എന്ന പുസ്തകത്തി​െൻറ പ്രകാശനവും നടക്കും. ഒാട്ടിസം പഠനസെമിനാർ കൊല്ലം: സ​െൻറർ ഫോർ ഒാട്ടിസം ഇന്ത്യയും സി.എസ്.െഎ കൊല്ലം -കൊട്ടാരക്കര ഡയോസിസും സംയുക്തമായി നടത്തുന്ന ഒാട്ടിസം പഠനസെമിനാർ ചിന്നക്കട ക്രേവൺ എൽ.എം.എസ് ഹൈസ്കൂൾ ഒാഡിറ്റോറിയത്തിൽ നടത്തും. ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ നടക്കുന്ന സെമിനാർ സി.എസ്.െഎ കൊല്ലം -കൊട്ടാരക്കര ഡയോസിസ് ബിഷപ് ഡോ. ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്യം. ഡോ. ഭാനു സാമുവേൽ അധ്യക്ഷതവഹിക്കും. 'മാനസിക വൈകല്യം വൈദ്യശാസ്ത്ര സമീപനം' എന്ന വിഷയത്തിൽ ഡോ. സൈജുഹമീദും 'ഒാട്ടിസം-ഭിന്നശേഷി വിഭാഗത്തി​െൻറ നൂതന പാഠ്യരീതികൾ' എന്ന വിഷയത്തിൽ ഡോ. മിനി കുര്യനും ക്ലാസെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story