Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅയ്യപ്പ ദർശനംതേടി റോളർ ...

അയ്യപ്പ ദർശനംതേടി റോളർ സ്​കേറ്റിങ്​ സംഘം യാത്ര തുടങ്ങി

text_fields
bookmark_border
കൊല്ലം: അയ്യപ്പദർശനം തേടി എട്ടംഗ റോളർ സ്കേറ്റിങ് സംഘത്തി​െൻറ ശബരിമല സ്കേറ്റിങ് യാത്ര കൊല്ലത്ത് നിന്നാരംഭിച്ചു. 'സ്പോർട്സിലൂടെ ആരോഗ്യംനേടൂ, ജീവിതശൈലീ രോഗങ്ങൾ ഒഴിവാക്കൂ, ശുചിത്വകേരളം സുന്ദര കേരളം' സന്ദേശവുമായിട്ടാണ് ഞായറാഴ്ച രാവിലെ ഇരുമുടിക്കെട്ടുമായി സംഘം പുറപ്പെട്ടത്. കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിന് മുന്നിൽ കൊല്ലം കോർപറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി.ആർ. സന്തോഷ്‌കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. ഹൈസ്കൂൾ കവല, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ, കൊട്ടാരക്കര ഗണപതിക്ഷേത്രം, അടൂർ വഴി പത്തനംതിട്ടയിലെത്തി കവലയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർചന നടത്തിയശേഷം സന്ധ്യയോടെ സ്കേറ്റിങ് സംഘത്തി​െൻറ യാത്ര റാന്നി പെരുനാട്ട് എത്തി. പുതുവർഷദിനത്തിൽ രാവിലെ പെരുനാട്ട് നിന്നും പുറപ്പെടുന്ന യാത്ര ളാഹ വഴി പമ്പയിൽ സമാപിക്കും. തുടർന്ന് താരങ്ങൾ കാൽനടയായി ശബരിമല സന്നിധിയിലേക്ക് പോകും. പി.ആർ. ബാലഗോപാൽ, എസ്. ബിജു, അനുരാജ് പൈങ്ങാവിൽ, ടി.എസ്. ആദർശ്, പി.എൻ. അമിത്, ബി.ജി. ബാൽശ്രേയസ്,സിബി സുകുമാരൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story