Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവഗണന അവസാനിപ്പിക്കണം

അവഗണന അവസാനിപ്പിക്കണം

text_fields
bookmark_border
കൊല്ലം: രാജ്യത്തിന് പുറത്ത് മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തി​െൻറയും വിവേചനപരമായ ഉത്തരവുകൾ പിൻവലിക്കണമെന്ന് ഫോറിൻ മെഡിക്കൽ സ്റ്റുഡൻറ്സ് പേരൻറ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ കല്ലടദാസും സി.ആർ. ഉദയനും ആവശ്യപ്പെട്ടു. ആരോഗ്യ ശുശ്രൂഷരംഗത്ത് മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാതിരിക്കെ വിദേശങ്ങളിലുള്ള മികച്ച സർവകലാശാലകളിൽനിന്ന് ഉന്നത വിദ്യാഭ്യാസം തേടി എത്തുന്നവരുടെ സേവനം നിരാകരിക്കുന്നത് അനുചിതമാണെന്നും അവർ പറഞ്ഞു. മാർത്തോമ പള്ളി കൂദാശയും പൊതുസമ്മേളനവും കൊല്ലം: പെരിനാട് മാർത്തോമ ദൈവാലയത്തി​െൻറ കൂദാശാ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നടക്കും. മാർത്തോമ സഭ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും. ഭദ്രാസന അധ്യക്ഷൻ ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പ സഹകാർമികനായിരിക്കും. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ, ഫ. കെ.ഒ. ഫിലിപ്പോസ്, ഡോ. ആർ. ശങ്കരനാരായണശർമ, ഷംസുദ്ദീൻ അഹ്സനി, കെ. ചന്ദ്രശേഖരൻപിള്ള, അനിൽകുമാർ എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story