Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവഗിരി തീർഥാടനം ഇന്ന് ...

ശിവഗിരി തീർഥാടനം ഇന്ന് സമാപിക്കും

text_fields
bookmark_border
വർക്കല: 85ാമത് ശിവഗിരി തീർഥാടനം തിങ്കളാഴ്ച സമാപിക്കും. തീർഥാടന സമാപന ദിവസമായ തിങ്കളാഴ്ച ശ്രീനാരായണ ഗുരുവി​െൻറ സമാധി മന്ദിരത്തിൽ അഭിഷേകവും വിശേഷാൽ പൂജയും വിശ്വശാന്തി യജ്ഞവും നടക്കും. സമാധി മന്ദിരത്തിലെ ഗുരു പ്രതിമാ പ്രതിഷ്ഠയുടെ കനക ജൂബിലി വർഷമാണിത്. പുലർച്ച മൂന്നിന് ശാരദാ മഠത്തിൽനിന്ന് നാരായണ മന്ത്ര ജപത്തോടെ കലശം എഴുന്നള്ളിച്ച് സമാധി മണ്ഡപത്തിലെത്തിക്കും. തുടർന്ന് പ്രതിഷ്ഠാ മുഹൂർത്ത സമയമായ നാലിന് അഭിഷേകവും പൂജയും വിശ്വശാന്തി യജ്ഞവും നടക്കും. തുടർന്ന് 4.30ന് പർണശാലയിൽ ശാന്തി ഹവനം. ആറിന് സമാധി മണ്ഡപത്തിൽ സമൂഹ പ്രാർഥന. 6.30ന് ഗുരു കൃതികളുടെ പാരായണം എന്നിവയും നടക്കും.1 0ന് തീർഥാടന നഗരിയിലെ സമ്മേളനവേദിയിൽ 'കൃഷി,വ്യവസായം' -സെമിനാർ മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സഹിത്യസമ്മേളനം കവി പ്രഭാവർമ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ അധ്യക്ഷതവഹിക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനവും പ്രതിമാ പ്രതിഷ്ഠാ കനക ജൂബിലിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് അരുവിപ്പുറം ശ്രീനാരായണ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കൾച്ചറൽ ഫെസ്റ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story