Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുത്തലാഖ്​​: മുസ്​ലിം...

മുത്തലാഖ്​​: മുസ്​ലിം സ്​ത്രീക്ക്​ ലഭിക്കുന്നത്​ വലിയമോചനം ^മോദി

text_fields
bookmark_border
മുത്തലാഖ്: മുസ്ലിം സ്ത്രീക്ക് ലഭിക്കുന്നത് വലിയമോചനം -മോദി ശിവഗിരി: മുസ്ലിംസ്ത്രീ കാലങ്ങളായി അനുഭവിക്കുന്ന പ്രതിസന്ധിയിൽനിന്നുള്ള മോചനമാണ് മുത്തലാഖ് നിരോധനത്തിലൂടെ സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങൾ നീണ്ട പോരാട്ടത്തിലൂടെയാണ് ഇൗ മോചനമെന്നും സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് രാജ്യം നടത്തിയ മഹത്തായ കാൽവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. 85ാമത് ശിവഗിരി തീർഥാടന സമ്മേളനം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മുത്തലാഖി​െൻറ പേരിൽ മുസ്ലിം സഹോദരിമാരും അമ്മമാരും എത്രയോ കാലമായി കഷ്ടപ്പെടുകയാണെന്ന് എല്ലാവർക്കുമറിയാം. സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതിയ ജ്യോതിബാ ഫുലേ, സാവിത്രീ ബായീ, രാജാറാം മോഹൻറോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, ദയാനന്ദ സരസ്വതി തുടങ്ങിയവരുടെ ആത്മാക്കൾ സർക്കാർ നീക്കത്തിൽ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും. 2018ൽ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും അേദ്ദഹം പറഞ്ഞു. കാലദേശാതീതമായ ആത്മീയതയാണ് ശ്രീനാരായണഗുരു ലക്ഷ്യമിട്ടത്. ഒരുവിഭാഗത്തിന് മാത്രം പരിമിതപ്പെടുത്തിയിരുന്ന ആരാധനയും പൂജയും എല്ലാവർക്കുമായി മാറ്റി. ആദിശങ്കര​െൻറ അദ്വൈതസിദ്ധാന്തത്തെ ജനകീയമാക്കി. ശിവഗിരി തീർഥാടനം ഭാരതത്തിന് മാതൃകയാവുന്ന ആത്മീയ കർമപദ്ധതിയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഗുരു ഉദ്ബോധിപ്പിച്ചു. സംഘടനയിലൂടെ നേടേണ്ടത് രാജ്യ പുനർനിർമാണവും ദേശീയതയുമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ശ്രീപദ് വൈ. നായിക്, എം.എ. യൂസുഫലി, ബി.ആർ. ഷെട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, റിച്ചാർഡ് ഹേ എം.പി, അഡ്വ. വി. ജോയി എം.എൽ.എ, യു.എ.ഇയിലെ മുൻ ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം, കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. തീർഥാടന കമ്മിറ്റി ചെയർമാൻ സ്വാമി ശിവസ്വരൂപാന്ദ സ്വാഗതവും മുംബൈ സുരേഷ്കുമാർ നന്ദിയും പറഞ്ഞു. ഗുരുരത്ന പുരസ്കാരം എം.എ. യൂസുഫലിക്കും ബി.ആർ. ഷെട്ടിക്കും സ്വാമി വിശുദ്ധാനന്ദ സമ്മാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story