Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതു നാലാം വ്യവസായിക...

ഇതു നാലാം വ്യവസായിക വിപ്ലവത്തി​െൻറ കാലം, തൊഴിൽ നഷ്​ടങ്ങളുടെയും ^മന്ത്രി മാത്യു ടി. തോമസ്

text_fields
bookmark_border
ഇതു നാലാം വ്യവസായിക വിപ്ലവത്തി​െൻറ കാലം, തൊഴിൽ നഷ്ടങ്ങളുടെയും -മന്ത്രി മാത്യു ടി. തോമസ് വർക്കല: നമ്മൾ ജീവിക്കുന്ന നാലാം വ്യവസായിക വിപ്ലവത്തി​െൻറ കാലം തൊഴിൽ നഷ്ടങ്ങളുടെയും കാലമാണെന്ന് മന്ത്രി മാത്യു ടി. തോമസ്. 85ാമത് ശിവഗിരി തീർഥാടനത്തി​െൻറ രണ്ടാം ദിവസമായ ശനിയാഴ്ച സംഘടിപ്പിച്ച 'ശാസ്ത്രവും കൈത്തൊഴിലും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തി​െൻറ വളർച്ച അമ്പരപ്പിക്കുന്ന വിധത്തിലായപ്പോൾ കഴിഞ്ഞ വർഷം ലോകവ്യാപകമായി തൊഴിൽ നഷ്ടപ്പെട്ടത് 50 ലക്ഷം പേർക്കാണ്. വാണിജ്യ-വ്യവസായിക മേഖല കൂടുതൽ ലാഭമെന്ന മുതലാളിത്ത ചിന്തയിലാണ്. അവർ പുതിയ തൊഴിലാളികെള കണ്ടെത്തുന്നതിനെക്കുറിച്ചല്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഈ സാഹചര്യത്തിൽ നാട്ടിലെ വിഭവങ്ങളെ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് നമ്മൾ ചിന്തിക്കേണ്ടതെന്നും അേദ്ദഹം പറഞ്ഞു. ഹ്യൂമൻ റിസോഴ്സ് സ്പെഷലിസ്റ്റ് അഡ്വ. ഐഷാ സക്കീർ ഹുസൈൻ മോഡറേറ്ററായി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തൻ പ്രബന്ധം അവതരിപ്പിച്ചു. ഐ.ആർ.ടി.സി ഡയറക്ടർ ഡോ. എൻ.കെ. ശശിധരൻ പിള്ള, സംസ്ഥാന എനർജി മാനേജ്മ​െൻറ് സ​െൻറർ ചെയർമാൻ ആർ.വി.ജി. മേനോൻ, ബഹ്റൈൻ ഗുരു സോഷ്യൽ സൊസൈറ്റി പ്രസിഡൻറ് കെ. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും സ്വാമി അസ്പർശാനന്ദ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story