Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദേശത്തുനിന്ന്​...

വിദേശത്തുനിന്ന്​ കടത്താന്‍ ശ്രമിച്ച സ്വർണം വിമാനത്താവളത്തില്‍ പിടികൂടി

text_fields
bookmark_border
തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം വിലവരുന്ന സ്വർണം വിമാനത്താവളത്തില്‍ പിടികൂടി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍നിന്നുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് (ഡി.ആര്‍.ഐ) വിഭാഗം 3.17 കിലോ സ്വർണം പിടികൂടിയത്. ശനിയാഴ്ച രാവിലെ ദുബൈയില്‍നിന്ന് തിരുവനന്തപരും വിമാനത്താവളത്തില്‍ എത്തിയ ഇ.വൈ 248-ാം നമ്പര്‍ ഇത്തിഹാദ് എയര്‍വൈസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി അബൂബക്കറി​െൻറ പക്കല്‍നിന്ന് 1.7 കിലോ സ്വർണവും ദോഹയില്‍നിന്ന് എത്തിയ 9w593-ാം നമ്പര്‍ ജെറ്റ് എയര്‍വൈസിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് ഷാഫിയുടെ പക്കല്‍നിന്ന് 1.47 കിലോ സ്വർണവുമാണ് പിടികൂടിയത്. അബൂബക്കര്‍ ആംപ്ലിഫയറിനുള്ളില്‍ ചെറിയ കഷണങ്ങളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഷാഫി ട്രാന്‍സ്ഫോർമറിനുള്ളിലെ കോറിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയില്‍ ആദ്യം ഇവരുടെ പക്കല്‍ സ്വർണം ഉള്ളതായി കണ്ടത്തൊന്‍ കഴിഞ്ഞില്ല. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് കുടുതല്‍ ചോദ്യംചെയ്യലും പരിശോധനകളും നടത്തിയതിന് ശേഷമാണ് വിദഗ്ധമായ രീതിയില്‍ സ്വർണക്കട്ടികളെ പല രൂപത്തിലാക്കി മുറിച്ച് ഒളിപ്പിച്ചിരിക്കുന്നതായി കെണ്ടത്തിയത്. ഇരുവരും സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാെണന്നാണ് വിവരം. ഇവരെ കൂടുതല്‍ ചോദ്യംചെയ്തു വരികയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story