Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശസ്നേഹം സ്വയം...

ദേശസ്നേഹം സ്വയം പ്രഖ്യാപിച്ച് നടക്കേണ്ട ഗതികേട് -^കമൽ

text_fields
bookmark_border
ദേശസ്നേഹം സ്വയം പ്രഖ്യാപിച്ച് നടക്കേണ്ട ഗതികേട് --കമൽ കരുനാഗപ്പള്ളി: ദേശസ്നേഹം സ്വയം പ്രഖ്യാപിച്ച് നടക്കേണ്ട ഗതികേടിലൂടെയാണ് കാലം കടന്നുപോകുന്നതെന്ന് ചലചിത്ര അക്കാദമി ചെയർമാൻ കമൽ. സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി നടന്ന സാംസ്കാരികോത്സവത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷരങ്ങളുടെ കരുത്തിനെ ഫാഷിസം ഭയപ്പെടുകയാണ്. ആയിരം പ്രസംഗങ്ങളെക്കാൾ ശക്തി പേനക്കുണ്ടെന്ന് ഫാഷിസം ഭയപ്പെടുന്നു. ഗ്രന്ഥശാലകളിലേക്കും സാംസ്കാരിക സംഘടനകളിലേക്കും പുതിയ തലമുറ എത്തുന്നില്ല ഇവരെയാണ് ഫാഷിസം ഉപയോഗിക്കുന്നത്. ഫാഷിസത്തെ ചെറുക്കാനും ജനാധിപത്യത്തെ ചെറുക്കാനും ഇടതുപക്ഷത്തിനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്യാസ് ടാങ്കർ ദുരന്തം അനുസ്മരിച്ചു കരുനാഗപ്പള്ളി: കരുനാഗപ്പള്ളിക്കും വവ്വാക്കാവിനും ഇടയില്‍ അപകടങ്ങള്‍ നിത്യസംഭവമായ സാഹചര്യത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ട്രാഫിക് സംവിധാനങ്ങള്‍ നടപ്പാക്കണമെന്ന് കെ.എസ്.പുരം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗ്യാസ് ടാങ്കര്‍ ദുരന്ത അനുസ്മരണയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അശാസ്ത്രീയമായ റോഡ് നിര്‍മാണവും കത്താത്ത വഴിവിളക്കുകളും ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും ഇല്ലാത്തതുകാരണം അപകടങ്ങള്‍ നിത്യസംഭവമായി മാറുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ അലംഭാവത്തിൽ യോഗം പ്രതിഷേധിച്ചു. പുതിയകാവ്, പുത്തന്‍തെരുവ്, വവ്വാക്കാവ് തുടങ്ങിയ ജങ്ഷനുകളില്‍ അടിയന്തര പ്രാധാന്യത്തോടുകൂടി ഹോംഗാര്‍ഡുകളെയോ സ്‌പെഷല്‍ പൊലീസിനേയോ നിയമിച്ച് ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എച്ച്. റഹാസി​െൻറ അധ്യക്ഷതയില്‍ ചേർന്ന യോഗം പൗരസമിതി പ്രസിഡൻറ് കെ.എസ് പുരം സുധീര്‍ ഉദ്ഘാടനം ചെയ്തു. എം.കെ. നിസാര്‍, സത്താര്‍ വാക്കത്തറയില്‍, പ്രദീപ്കുമാര്‍, ശരത്, അജ്മല്‍ നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story