Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃഗസംരക്ഷണ പദ്ധതികൾ...

മൃഗസംരക്ഷണ പദ്ധതികൾ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനം പുളിനിൽക്കുംകോട്ട ക്ഷീരസംഘത്തിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ കൃഷ്ണകുമാർ, ഡോ. എസ്. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സുധർമ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീജ, ക്ഷീരസംഘം പ്രസിഡൻറ് പി. ഉണ്ണി, ഡോ. രാജേഷ്, കുലശേഖപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീരാജ് എന്നിവർ സംസാരിച്ചു. വാർഷികവും പൊതുസമ്മേളനവും കരുനാഗപ്പള്ളി: ആദിനാട് കൊച്ചാലുംമൂട് ചാരിറ്റബിൾ ഓർഗനൈസേഷൻ (കെ.സി.ഒ)യുടെ ഒന്നാമത് വാർഷികവും പൊതുസമ്മേളനവും തിങ്കളാഴ്ച വൈകീട്ട് ആറിന് കൊച്ചാലുംമൂട് ജങ്ഷനിൽ നടക്കും. മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കുടുംബ-ചികിത്സസഹായ വിതരണം, പ്രവാസി പുരസ്കാര സമർപ്പണം, ബഹുമുഖ പ്രതിഭകളെ ആദരിക്കൽ എന്നിവയും നടക്കും. പ്രസിഡൻറ് രജികുമാർ പുതാംശേരിൽ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story