Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമാനത്താവളത്തില്‍...

വിമാനത്താവളത്തില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങളില്ലാതെ കസ്​റ്റംസ് കിതക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: . സ്വര്‍ണം പിടികൂടുന്നത് പലപ്പോഴും രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. കഴിഞ്ഞദിവസം രണ്ട് മലപ്പുറം സ്വദേശികളില്‍നിന്ന് ഡി.ആര്‍.ഐ ഒരുകോടിയുടെ സ്വര്‍ണം പിടികൂടിയത് രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു. കസ്റ്റംസ് പരിശോധനയിൽ കെണ്ടത്താന്‍ കഴിയാതെ പുറത്തേക്ക് കടക്കുന്നതിനിടെയാണ് ഡി.ആര്‍.ഐ ഇവരെ പിടികൂടിയത്. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്ക് ആകെയുള്ളത് ഒരു െമറ്റല്‍ഡിറ്റക്ടറും സ്കാനറുമാണ്. വിദഗ്ധമായും തന്ത്രപരമായും കൊണ്ടുവരുന്ന സ്വർണം ഇതിലൂടെ കണ്ടത്താന്‍ പലപ്പോഴും കഴിയില്ല. രാജ്യത്തി​െൻറ ഖജനാവിലേക്ക് എത്തേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിപ്പണമാണ് ഇതുവഴി നഷ്ടമാകുന്നത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുന്ന സ്വർണം മെറ്റല്‍ഡിറ്റക്ടറിലെ പരിശോധനയിലും കെണ്ടത്താന്‍ പ്രയാസമാണ്. മാസങ്ങള്‍ക്ക് മുമ്പ് 14 തമിഴ്നാട് സ്വദേശികള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി മെറ്റല്‍ ഡിറ്റക്ടർ വഴി കടന്നുപോയിരുന്നു. പിന്നീട് ഡി.ആര്‍.ഐക്ക് കിട്ടിയ രഹസ്യവിവരത്തിലാണ് ഇവരെയും പിടികൂടിയത്. പലപ്പോഴും സ്വര്‍ണം കടത്തുന്നെന്ന് എയര്‍ കസ്റ്റംസിന് വിവരം കിട്ടുന്നതി​െൻറ അടിസ്ഥാനത്തില്‍ ലീവുകള്‍ പോലും എടുക്കാതെയും ഡ്യൂട്ടി സമയം കൂട്ടിയുമാണ് കസ്റ്റംസ് അധികൃതര്‍ വിമാനത്താവളത്തില്‍ കര്‍ശന നിരീക്ഷണം നടത്തുന്നത്. മറ്റ് രാജ്യങ്ങളുടെ വിമാനത്താവളങ്ങളില്‍ ആധുനിക സംവിധാനങ്ങള്‍ വഴിയാണ് യാത്രക്കാരെ പരിശോധിക്കുന്നതും കള്ളക്കടത്ത് സംഘങ്ങളെ പിടികൂടുന്നതും. --
Show Full Article
TAGS:LOCAL NEWS 
Next Story