Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ പ്രവർത്തകനെ...

സി.പി.ഐ പ്രവർത്തകനെ ആറംഗസംഘം ആക്രമിച്ചു

text_fields
bookmark_border
ആറ്റിങ്ങൽ: സി.പി.ഐ അരയതുരുത്തി ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ആറംഗസംഘം ആക്രമിച്ച് പരിക്കേല്‍പിച്ചു. ചിറയിന്‍കീഴ് വടക്കേ അരയതുരുത്തി കിഴക്കേതിട്ട ജോസ് നിവാസില്‍ ജോസ് പ്രവീണിനെയാണ് (29) കഴിഞ്ഞദിവസം വീടിന് സമീപത്തുവെച്ച് ആറംഗസംഘം ആക്രമിച്ചത്. തലക്കും വയറിലും ഗുരുതര പരിക്കേറ്റ പ്രവീണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ അക്രമികള്‍ കടന്നുകളഞ്ഞു. ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story