Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എമ്മിനെതിരെ...

സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സി.പി.ഐ സമ്മേളനം ഇടതുപക്ഷ ഐക്യത്തിന് തടസ്സം നിൽക്കുന്നത് സി.പി.എം

text_fields
bookmark_border
കിളിമാനൂർ: സി.പി.ഐ കിളിമാനൂർ മണ്ഡലം സമ്മേളനത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനം. രാജ്യത്തെ ഇടതുപക്ഷ ഐക്യത്തിന് തടസ്സം നിൽക്കുന്നത് സി.പി.എം നിലപാടാണ്. ഫാഷിസം രാജ്യത്ത് ശക്തിപ്രാപിക്കുമ്പോൾ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം കമ്യൂണിസ്റ്റ് പാർട്ടികൾക്കാണെന്നും എന്നാൽ, ആ കടമ നിർവഹിക്കുന്നതിൽ സി.പി.എം പിന്നോട്ടാണെന്നും സമ്മേളന പ്രതിനിധികൾ പറഞ്ഞു. 1964-ലെ ഭിന്നിപ്പ് ഇപ്പോഴും ശരിയാണെന്ന് വാദിക്കുന്നവരാണ് സി.പി.എമ്മുകാർ. ഈ ചിന്താഗതി മാറണം. കുറിഞ്ഞി വിഷയത്തിൽ മന്ത്രി എം.എം. മണിയുടെ പ്രസ്താവനക്ക് സി.പി.ഐ നേതൃത്വം തക്ക മറുപടി നൽകാത്തതിലും പ്രതിഷേധം ഉയർന്നു. മുഖ്യമന്ത്രി എം.എം. മണിയെ നിയന്ത്രിക്കണമെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെടണമെന്നും കെ.എസ്.ആർ.ടി.സി വിഷയത്തിൽ സർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്നും യോഗം കുറ്റപ്പെടുത്തി. ലൈഫ് പദ്ധതി (ഭവനനിർമാണ പദ്ധതി) അപാകതയില്ലാതെ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്. സത്യശീലൻ, ആർ. രതീഷ്, ലേഖ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ജെ. സുരേഷും അനുശോചനം യു.എസ്. സുജിത്തും സ്വാഗതം ബി.എസ് റജിയും രാഷ്രീയ റിപ്പോർട്ട് കെ.എസ്. അരുണും അവതരിപ്പിച്ചു. അഞ്ച് ലോക്കൽ കമ്മിറ്റികളിൽനിന്നുള്ള 122 പ്രതിനിധികൾ പങ്കെടുത്തു. പ്രതിനിധി സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ. രാജൻ, രാധാകൃഷ്ണൻ നായർ, ഇ.എം. റഷീദ്, മനോജ് ഇടമന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story