Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂന്തുറ പുതുവര്‍ഷത്തെ...

പൂന്തുറ പുതുവര്‍ഷത്തെ വരവേറ്റത് പ്രാർഥനയില്‍ മുഴുകി

text_fields
bookmark_border
പൂന്തുറ: പുതുവത്സര രാവില്‍ നാടും നഗരവും ആഘോഷ തിമിര്‍പ്പിലായപ്പോള്‍ ഉറ്റവരുടെ മടങ്ങി വരവിനായി പ്രാർഥിച്ച് പൂന്തുറ തീരം. കാണാതായവരെ തിരികെ തരേണയെന്ന പ്രാർഥനയോടെ കടലില്‍ ചെരാത് തെളിച്ച് ഒഴുക്കിയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പൂന്തുറ ഇടവകയില്‍ ഞായറാഴ്ച രാത്രി നടന്ന പ്രത്യേക പ്രാർഥനയിലാണ് കാണാതായ 29 പേരുടെ ബന്ധുക്കള്‍ കടലില്‍ െചരാതുകള്‍ ഒഴുക്കിയത്. ഇവര്‍ക്ക് ആശ്വാസവാക്കുകളും പ്രാർഥനകളുമായി തീരജനത ഒത്തുചേര്‍ന്നു. രാത്രി 11.30 ഒാടെ തുടങ്ങിയ ചടങ്ങുകള്‍ ഒന്നു വരെ നീണ്ടു. കടല്‍ക്കരയില്‍ നടന്ന ചടങ്ങുകള്‍ക്കു ശേഷം പൂന്തുറ സ​െൻറ് തോമസ് പള്ളിക്ക് മുന്നിലെ അള്‍ത്താരക്ക് മുന്നില്‍ കത്തിച്ച മെഴുകുതിരിയും കണ്ണീരുമായി തീരവാസികള്‍ പ്രാർഥനയില്‍ മുഴുകി. പ്രാർഥനകള്‍ക്കും ആകാശദീപങ്ങള്‍ തെളിക്കുന്ന ചടങ്ങിനും ഇടവക വികാരി ഫാ. ജസ്റ്റിന്‍ ജൂഡിന്‍ നേതൃത്വം നല്‍കി. മലങ്കര അതിരൂപത സഹായ മെത്രാന്‍ മാര്‍ഐറിനിയോസ് വചനസന്ദേശം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story