Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി ഫെഡറേഷൻ തീരദേശ മാർച്ച്​ നടത്തും

text_fields
bookmark_border
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റി​െൻറ ദുരിതം പേറുന്ന തീരദേശത്തി​െൻറ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തീരദേശ മാര്‍ച്ച് സംഘടിപ്പിക്കാന്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. നായരമ്പലത്തില്‍ നിന്നാരംഭിക്കുന്ന തീരദേശ മാര്‍ച്ചിന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് നേതൃത്വം നല്‍കും. ഫെഡറേഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരനാണ് വൈസ് ക്യാപ്റ്റന്‍. ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി പ്രഖ്യാപിക്കുക, ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതിന് തുല്യമായ തുക കേന്ദ്രവും നല്‍കുക, 7340 കോടി രൂപയുടെ പക്കേജ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. ജനുവരി 15ന് നായരമ്പലത്തുനിന്ന് സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story