Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ മെഡിക്കല്‍ ബില്‍ ...

ദേശീയ മെഡിക്കല്‍ ബില്‍ മെഡിക്കല്‍ മേഖലയുടെ കച്ചവടവത്​കരണത്തിന് ആക്കം കൂട്ടു​െമന്ന്​ മന്ത്രി ശൈലജ

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടു വരുന്ന ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്‍ മെഡിക്കല്‍ കോളജുകളുടെ കച്ചവടവത്കരണത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം ദേശീയ മെഡിക്കല്‍ കമീഷന് രൂപം നല്‍കുന്നതോടെ ജനാധിപത്യ സ്വഭാവം നഷ്ടമാകും. നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങള്‍ ഭൂരിപക്ഷം വരുന്നതോടെ ആരോഗ്യ മേഖലക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല തീരുമാനങ്ങളും ഇനിയും വന്നെന്നിരിക്കും. ഇപ്പോഴുള്ള കൗണ്‍സിലില്‍ സംസ്ഥാനത്തി​െൻറ പ്രതിനിധിയുണ്ടായിരുന്നു. അതും കൂടി കവര്‍ന്നെടുത്തു. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന കേന്ദ്ര സര്‍ക്കാറി​െൻറ ഗൂഢനീക്കമാണ് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലും ഈ നയത്തിലൂടെ നടപ്പാക്കുന്നത്. ഇതെല്ലാം സ്വകാര്യവത്കരണത്തിനും അഴിമതിക്കും ആക്കം കൂട്ടും. സ്വാശ്രയ കോളജുകളിലെ സീറ്റുകളുടെ എണ്ണം ഒരു നിയന്ത്രണവുമില്ലാതെ മാനേജുമ​െൻറുകള്‍ക്ക് നിശ്ചയിക്കാമെന്നതാണ് ഈ ബില്ലിലുള്ളത്. ഇതു മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തി​െൻറ വിശ്വാസ്യത തകര്‍ക്കും. അതിനാല്‍ ഈ നടപടികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മന്ത്രി അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story