Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോണ്ട്​ നിർത്തലാക്കൽ; ...

ബോണ്ട്​ നിർത്തലാക്കൽ; സമരക്കാരുടെ ആവശ്യം അംഗീകരിച്ചില്ല

text_fields
bookmark_border
തിരുവനന്തപുരം: ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിച്ചില്ല. പകരം ഇപ്പോഴുള്ള നിര്‍ബന്ധിത ബോണ്ടിന് പകരം സ്വമേധയാ ബോണ്ട് നല്‍കുന്ന സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ചർച്ചയിൽ മന്ത്രി അറിയിച്ചു. യോഗ്യരായവരെ കിട്ടാനില്ലാത്തതാണ് ഇപ്പോഴുള്ള നിര്‍ബന്ധിത ബോണ്ടിന് പിന്നിൽ. എന്നാല്‍, ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്ന പദ്ധതികളൊക്കെ വേണ്ട രീതിയില്‍ നടപ്പായാല്‍ ബോണ്ട് ആവശ്യമായി വരില്ലെന്നും മന്ത്രി വ്യക്തമാക്കി. ബോണ്ട് വ്യവസ്ഥ സംബന്ധമായി ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതിന് വിദ്യാർഥി പ്രതിനിധികളുടെ സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു. ഭാവിയില്‍ സമരംചെയ്താല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ജൂനിയര്‍ ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മൂന്ന് ദിവസമായി തുടരുന്ന സമരം ശക്തമാക്കുന്നതി​െൻറ ഭാഗമായി ഡോക്ടര്‍മാര്‍ നിരാഹാരം ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായത്. തുടര്‍ച്ചയായി സമരംചെയ്താല്‍ സ്ഥിതിഗതികള്‍ മോശമാകുമെന്ന് സര്‍ക്കാറിനും ഡോക്ടര്‍മാര്‍ക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുകൂട്ടരും ചര്‍ച്ചക്ക് തയാറായത്. സമരം തുടങ്ങുന്നതിന് മുമ്പ് ഇരുകൂട്ടരും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദൻ, സമരസമിതി പ്രതിനിധികളായ ഡോ. രാഹുല്‍ യു.ആര്‍, ഡോ. മിഥുന്‍ മോഹൻ, ഡോ. രോഹിത് കൃഷ്ണ, ഡോ. മുനീർ, ഡോ. ജിനേഷ്, ഡോ. അജിത്ത്, അഖില്‍ മോഹനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story