Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവട്ടക്കായൽ...

വട്ടക്കായൽ നവീകരണത്തിന് മുന്നോടിയായി 'നീർത്തട നടത്തം'

text_fields
bookmark_border
കൊല്ലം: കോർപറേഷ​െൻറ സ്വപ്നപദ്ധതികളിലൊന്നായ മരുത്തടി വട്ടക്കായൽ ഹരിതകേരളം മിഷ​െൻറ ഭാഗമായി നവീകരിക്കുന്നതിന് മുന്നോടിയായി നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന് 'നീർത്തട നടത്തം' സംഘടിപ്പിച്ചു. കായലി​െൻറ അരികിലൂടെയുള്ള നടത്തം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ടി.എസ്. ജയൻ, കൗൺസിലർമാർ, വട്ടക്കായൽ സംരക്ഷണസമിതി അംഗങ്ങൾ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഷിജു, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ജി. സുധാകരൻ, ഇറിഗേഷൻ വകുപ്പിലെയും കോർപറേഷനിലെയും ഉദ്യോഗസ്ഥർ, പരിസരവാസികൾ തുടങ്ങിയവരും പങ്കുചേർന്നു. ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിശദമായ റിപ്പോർട്ട് സർക്കാറിന് നൽകുമെന്ന് മേയർ പറഞ്ഞു. 40 ഏക്കർ വിസ്തൃതിയുള്ള കായലി​െൻറ ചുറ്റളവ് രണ്ടു കിലോമീറ്ററാണ്. വർഷങ്ങൾക്ക് മുമ്പ് ഇവിടുത്തെ വെള്ളം കുടിക്കാൻ ഉപയോഗിച്ചിരുന്നെങ്കിലും പിൽക്കാലത്ത് മലിനീകരണം മൂലം ഉപയോഗിക്കാതെയായി. കായലിലെ ആഫ്രിക്കൻ പായൽ, മാലിന്യം, ചെളി, എക്കൽ എന്നിവ നീക്കംചെയ്ത് ആഴംകൂട്ടാനും നീക്കംചെയ്യുന്ന ചെളിയും മറ്റും ഉപയോഗിച്ച് കായലിന് ചുറ്റും ബണ്ടൊരുക്കി കയർ ഭൂവസ്ത്രം ഉപയോഗിച്ച് പാർശ്വഭിത്തികൾ സംരക്ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്. കായലിന് ചുറ്റും നടപ്പാത നിർമിച്ച് വഴിവിളക്കുകൾ സ്ഥാപിച്ച് വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുക, മത്സ്യസമ്പത്ത് വർധിപ്പിക്കുക, കായലിന് ചുറ്റുമുള്ള പുറമ്പോക്ക് ഭൂമി കൃഷിയോഗ്യമാക്കുക തുടങ്ങിയവയും കോർപറേഷ​െൻറ പദ്ധതിയിലുണ്ട്. മേജർ ഇറിഗേഷൻ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വട്ടക്കായൽ സംരക്ഷണസമിതിയും ജനകീയകൂട്ടായ്മയും സാമൂഹിക-സാംസ്കാരിക സമിതികളും ഇതിൽ പങ്കുചേരും.
Show Full Article
TAGS:LOCAL NEWS 
Next Story