Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചീര കൃഷിക്ക്​...

ചീര കൃഷിക്ക്​ ചിരിയോടെ വിളവെടുപ്പ്​

text_fields
bookmark_border
ഇരവിപുരം: കർഷകകൂട്ടായ്മ നടത്തിയ ചീര കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി. ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയസമിതി നടത്തിയ ചീര കൃഷിയുടെ വിളവെടുപ്പാണ് നാട്ടുകാരും കർഷകരും ചേർന്ന് ആഘോഷമാക്കി മാറ്റിയത്. ഉമയനല്ലൂർ മുണ്ടുചിറ ഏലായിൽ വിളവെടുപ്പ് മയ്യനാട് പഞ്ചായത്ത് അംഗം സിന്ധു ഉദ്ഘാടനം ചെയ്തു. പുതിയ കർഷകർക്കുള്ള അംഗത്വവിതരണം പഞ്ചായത്ത് അംഗം എം. നാസർ നിർവഹിച്ചു. കൃഷിക്കായി സ്ഥലംനൽകിയവരെയും ചടങ്ങിൽ ആദരിച്ചു. സമൃദ്ധി ജനറൽ കൺവീനർ ജി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കാർഷികോൽപന്നങ്ങളുടെ വിതരണ ഉദ്ഘാടനം മുണ്ടുചിറ ഭഗവതി ക്ഷേത്രം സെക്രട്ടറി ജനാദനൻ പിള്ളക്ക് നൽകി സമൃദ്ധി ചെയർമാൻ രാധാകൃഷ്ണപിള്ള നിർവഹിച്ചു. ബിജുലാൽ കൊട്ടറ, ബിജു കടമ്പാട്ട്, അബ്ദുൽ ലത്തീഫ്, രാധാകൃഷ്ണൻ, രതീഷ്, സുരേഷ്, കണ്ണൻ, രജനീഷ് എന്നിവർ നേതൃത്വം നൽകി. രാജീവ് സ്വാഗതവും രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story