Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യ ബസ് ഡ്രൈവറെ...

സ്വകാര്യ ബസ് ഡ്രൈവറെ ആറംഗസംഘം റോഡിലിട്ട് മർദിച്ചു

text_fields
bookmark_border
ശാസ്താംകോട്ട: സി.പി.എം നിയന്ത്രണത്തിലുള്ള കെ.സി.ടി ബസിലെ ഡ്രൈവറെ ആറംഗസംഘം നടുറോഡിൽ ബസ് തടഞ്ഞുനിർത്തി മർദിച്ചു. തടയാൻ ശ്രമിച്ച കണ്ടക്ടർക്കും മർദനമേറ്റു. സാരമായി പരിക്കേറ്റ ചാരുംമൂട് സ്വദേശികളായ ഡ്രൈവർ വിനോദിനെയും (35) കണ്ടക്ടർ പ്രകാശിനെയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ഭരണിക്കാവ് ടൗണിലാണ് സംഭവം. നൂറ് കണക്കിന് നാട്ടുകാരും യാത്രക്കാരും നോക്കിനിൽക്കെയായിരുന്നു ആക്രമണം. ആറംഗസംഘത്തിലെ ഒരാൾ ബൈക്കിൽവരവെ ബസ് ഡ്രൈവർ അലക്ഷ്യമായ ഓടിച്ച് അപകടഭീഷണി ഉയർത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. ‎
Show Full Article
TAGS:LOCAL NEWS 
Next Story