Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈഫ് മിഷൻ:...

ലൈഫ് മിഷൻ: പ്രവർത്തനങ്ങൾ സമയബന്ധിതമാക്കാൻ നി​ർദേശം

text_fields
bookmark_border
കൊല്ലം: സംസ്ഥാന സർക്കാറി​െൻറ സമ്പൂർണ ഭവനപദ്ധതിയായ ലൈഫ് മിഷനിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് കലക്ടർ ഡോ. എസ്. കാർത്തികേയൻ നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മിഷ​െൻറ ജില്ലതല അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് തലത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി കെട്ടിടനിർമാണത്തിനുള്ള കട്ടകൾ നിർമിക്കുന്ന യൂനിറ്റുകൾ ആരംഭിക്കുന്നത് മിഷൻ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ 4895 വീടുകളാണ് പദ്ധതിയിലുള്ളത്. ഇതിൽ 349 വീടുകൾ പൂർത്തീകരിച്ചു. പദ്ധതി പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കണമെന്ന് അവലോകനത്തിന് നേതൃത്വംനൽകിയ മിഷൻ സംസ്ഥാന ഡെപ്യൂട്ടി സി.ഇ.ഒ കെ.വി. ബാബുക്കുട്ടൻ നായർ നിർദേശിച്ചു. സംസ്ഥാന മിഷൻ േപ്രാഗ്രാം മാനേജർമാരായ മുഹമ്മദ് ഹുവൈസ്, അജിത, ദാരിദ്ര ലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ എ. ലാസർ, ജില്ല കോഓഡിനേറ്റർ ബി. പ്രദീപ്, ജില്ല പട്ടികജാതി വികസന ഓഫിസർ എം. നജീം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മനുഭായി, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story