Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ നാലുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ചവറ: അമിത വേഗത്തിലെത്തിയ സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ നിർത്തിയ കാറിൽ പിന്നാലെയെത്തിയ കാറിടിച്ച് യാത്രക്കാർക്ക് പരിക്ക്. ദേശീയപാതയിൽ നീണ്ടകര പാലത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ട് 4.10നായിരുന്നു അപകടം. ചവറ ഭാഗത്തേക്ക് വന്ന സ്കൂട്ടർ യാത്രക്കാര​െൻറ അമിതവേഗം കണ്ട് പെട്ടെന്ന് നിർത്തിയ കൊല്ലം ഭാഗത്തേക്ക് പോയ കാറിൽ പിന്നാലെയെത്തിയ കാറിടിക്കുകയായിരുന്നു. കാറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ ശൂരനാട് തെക്ക് മറ്റത്തയ്യത്ത് ശ്രീകുമാർ, കാർയാത്രക്കാരായ തേവലക്കര അരിനല്ലൂർ സ​െൻറ് ജോസഫ് ഭവനത്തിൽ പത്രോസ് റോബർട്ട് (67), ഭാര്യ ഡാളി റോബർട്ട് (60), അയൽവാസി അലാന (15) എന്നിവർക്കാണ് പരിക്കേറ്റത്. ചവറയിൽനിന്ന് ഫയർഫോഴസി​െൻറ ആംബുലൻസിൽ പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story