Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമയക്കുമരുന്ന്​...

'മയക്കുമരുന്ന്​ വിപത്ത്​ തടയാൻ കൂട്ടായ ശ്രമമുണ്ടാകണം'

text_fields
bookmark_border
തിരുവനന്തപുരം: മയക്കുമരുന്ന് വിപത്ത് ഫലപ്രദമായി തടയാൻ സർക്കാറിനും വിവിധ വകുപ്പുകൾക്കുമൊപ്പം സമൂഹത്തി​െൻറ കൂട്ടായ ശ്രമം കൂടിയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ആൻറി നാർക്കോട്ടിക് ക്ലബുകളുൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി മുക്തമാക്കുന്നതിന് കേരള പൊലീസ് ആവിഷ്കരിക്കുന്ന പദ്ധതിയായ 'ആസ്പിറേഷൻസ് 2018'‍​െൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ്സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്ര വലിയ വിപത്തായിരുന്നിട്ടും ഇത് നമ്മുടെ സ്കൂൾ വിദ്യാർഥികളെയും കൗമാരക്കാരെയും പോലും അതിവേഗം പിടികൂടുകയും അവരിൽ പലരും ലഹരിക്കടിപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. സർക്കാറുകളെ പോലും അട്ടിമറിക്കാൻ കഴിവുള്ള, വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അതിശക്തമായ മാഫിയ മയക്കുമരുന്ന് വ്യാപനത്തിന് പിന്നിലുണ്ട്. അതിനാൽ ഈ വിപത്തിനെതിരെ നാടി​െൻറയാകെ കണ്ണും കാതും തുറന്നിരിക്കണം. അധ്യാപകർക്കും പി.ടി.എകൾക്കും ഇതു തടയുന്നതിൽ വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തങ്ങളുടെ പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗമോ ഉൽപാദനമോ കണ്ടാൽ ഉടൻ തന്നെ പൊലീസിനെയോ ബന്ധപ്പെട്ട മറ്റു വകുപ്പ് അധികൃതരെയോ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മയക്കുമരുന്നുകളുടെ ലഭ്യത തടയുക, ആവശ്യകത കുറക്കുക എന്ന ദ്വിമുഖലക്ഷ്യത്തോടെയാണ് പൊലീസ് ഈ രംഗത്തെ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതെന്ന് സ്വാഗതം പറഞ്ഞ ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. തുടർന്ന്, സിനിമാതാരങ്ങളായ ജയസൂര്യ, പ്രിയ വാര്യർ, ക്രിക്കറ്റ് താരം സഞ്ജു വി. സാംസൺ എന്നിവർ തോക്കും ക്രിക്കറ്റ് ബാളും ബലൂണുകളുമുപയോഗിച്ച് മയക്കുമരുന്നുകളെ തുരത്തുന്ന പ്രതീകാത്മക ചടങ്ങ് നടന്നു. 76 പേരെ ലഹരിയിൽനിന്ന് മുക്തരാക്കിയ ഡോക്ടർമാർ, സാമൂഹികപ്രവർത്തകർ, പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർക്ക് സംസ്ഥാന പൊലീസ് മേധാവിയും താരങ്ങളും ചേർന്ന് ഉപഹാരം നൽകി. ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്ത്, തിരുവനന്തപുരം റെയ്ഞ്ച് െഎ.ജി മനോജ് എബ്രഹാം, അഡ്മിനിസ്േട്രഷൻ ഐ.ജി പി. വിജയൻ, സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് എന്നിവരും സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story