Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി.പി. പിള്ളയുടെ...

ജി.പി. പിള്ളയുടെ ജന്മവാർഷികം

text_fields
bookmark_border
തിരുവനന്തപുരം: ബാരിസ്റ്റർ ജി.പി. പിള്ളയുടെ 154ാം ജന്മവാർഷിക ദിനത്തിൽ 'സമ്മോഹനം' സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂറിൽ രാജഭരണവും ദിവാ​െൻറ അപ്രമാദിത്തവും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ ആരിലും അമ്പരപ്പും ആരാധനയും സൃഷ്ടിച്ച് കടന്നുവന്ന ബാരിസ്റ്റർ ജി.പി. പിള്ളയെപ്പോലൊരു പ്രക്ഷോഭകാരി അതിന് മുമ്പും ശേഷവും ഇൗ നാട്ടിൽ ജനിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്നത്തെ ദേശീയ നേതാക്കളെപ്പറ്റി ജി.പി.പിള്ള രചിച്ച ഉജ്ജ്വല രചനകൾ ഇംഗ്ലീഷുകാർക്കിടയിൽപോലും അവരെപ്പറ്റിയുള്ള കാഴ്ചപ്പാട് തിരുത്തുന്നതായിരുെന്നന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ബാരിസ്റ്റർ ജി.പിയെക്കുറിച്ച് പഠനഗ്രന്ഥം രചിച്ച പത്രപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണനെയും ജി.പിയുടെ ചെറുമകൾ ഇന്ദിര രാമകൃഷ്ണപിള്ളയെയും ആദരിച്ചു. 'സമ്മോഹനം' ചെയർമാൻ വിതുര ശശി അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, തെന്നൂർ നസീം, ടി.പി. അംബിരാജ, ഷാനവാസ് ആനക്കുഴി, സി.കെ. വത്സലകുമാർ എന്നിവർ സംസാരിച്ചു. കാപ്ഷൻ ബാരിസ്റ്റർ ജി.പി. പിള്ളയുടെ 154ാം ജന്മവാർഷികദിനത്തിൽ 'സമ്മോഹനം' മാനവിക-സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിനെതിയ അദ്ദേഹത്തി​െൻറ ചെറുമകൾ തൊണ്ണൂറ് വയസ്സുള്ള ഇന്ദിര രാമകൃഷ്ണപിള്ളയെ ഡോ. ശശിതരൂർ എം.പി പൊന്നാടയണിയിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story