Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള പ്രവാസി സംഘം...

കേരള പ്രവാസി സംഘം ജില്ല കൺവെൻഷൻ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി, നോർക്ക ഡയറക്ടർ ആർ. കൊച്ചു കൃഷ്ണൻ, പ്രവാസി സംഘം സംസ്ഥാന നേതാക്കളായ പി. സെയ്താലിക്കുട്ടി, ആർ. ശ്രീകൃഷ്ണ പിള്ള, കെ. വിജയകുമാർ എന്നിവർ സംസാരിച്ചു. ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ നിരാഹാര സമരം നടത്തി തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയ​െൻറ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ചീഫ് ജനറൽ മാനേജർ ഓഫിസിനു മുന്നിൽ നിരാഹാര സമരം നടത്തി. സംസ്ഥാന ഭാരവാഹികളും ജില്ല സെക്രട്ടറിമാരുമാണ് നിരാഹാരമനുഷ്ഠിച്ചത്. അടിയന്തരമായി ശമ്പളം നൽകുക, എല്ലാ മാസവും ഏഴിനകം ശമ്പളം നൽകുമെന്ന വ്യവസ്ഥ പാലിക്കുക, ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമരം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ കരാർ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യ പ്രസിഡൻറ് വി.എ.എൻ. നമ്പൂതിരി, എ.ഐ.ബി.ഡി.പി.എ അഖിലേന്ത്യ പേട്രൻ പി.വി. ചന്ദ്രശേഖരൻ, കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം. കൃഷ്ണൻ, ബി.എസ്.എൻ.എൽ.ഇ.യു സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ, സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അമരവിള രാമകൃഷ്ണൻ, അഖിലേന്ത്യ അസിസ്റ്റൻറ് സെക്രട്ടറി എസ്. പ്രതാപ് കുമാർ, എ.ഐ.ബി.ഡി.പി.എ അസിസ്റ്റൻറ് സെക്രട്ടറി ആർ.ആർ. വാര്യർ, കെ.എസ്.ആർ.ടി.ഇ.എ തിരു. വെസ്റ്റ് ജില്ല സെക്രട്ടറി സന്തോഷ്, എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ നേതാവ് ഗണപതി കൃഷ്ണൻ ബി.എസ്.എൻ.എൽ.ഇ.യു ജില്ല സെക്രട്ടറി ആർ.എസ്. ബിന്നി തുടങ്ങിയവർ സംസാരിച്ചു. ബി.എസ്.എൻ.എൽ.സി.സി.എൽ.യു സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ. മോഹനൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് പാച്ചല്ലൂർ സ്വാഗതവും സംസ്ഥാന ട്രഷറർ ബി.ബാബു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story