Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിൻവലിക്കുന്നത്​...

പിൻവലിക്കുന്നത്​ കേരളത്തെ നാണംകെടുത്തിയ, ശിക്ഷിക്കപ്പെടാവുന്ന കേസ്​

text_fields
bookmark_border
പ്രതിയുടെ അപേക്ഷയിൽ കേസ് പിൻവലിക്കാൻ തീരുമാനിെച്ചന്ന അപൂർവത തിരുവനന്തപുരം: ലോകത്തിനു മുന്നിൽ കേരളത്തെ നാണംകെടുത്തിയ, കോടതിയിൽ പോയാൽ പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയേറെയുള്ള നിയമസഭയിലെ അതിക്രമക്കേസാണ് ഇപ്പോൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ദൃശ്യമാധ്യമങ്ങളിലൂടെ ആളുകൾ തത്സമയവും ദിനപത്രങ്ങളിലെ ചിത്രങ്ങളിലൂടെയും എല്ലാവരും കണ്ടതാണ് നിയമസഭയിലെ സംഭവം. രണ്ട് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. മന്ത്രിയും മുൻമന്ത്രിയും സി.പി.എമ്മിലെ പ്രധാന വ്യക്തികളും ഉൾപ്പെട്ട കേസാണിത്. പ്രതിയുടെ അപേക്ഷയിൽ കേസ് പിൻവലിക്കാൻ തീരുമാനിെച്ചന്ന അപൂർവതയുമുണ്ട്. കുറ്റപത്രം സമർപ്പിച്ച കേസ് നിയമപരമായി വിടുന്ന കീഴ്വഴക്കം ലംഘിക്കുകയാണിവിടെ. നിയമസഭയുടെ പരിരക്ഷ െവച്ചാണ് കേസ് പിൻവലിക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, പൊതുമുതൽ നശിപ്പിെച്ചന്നാണ് കേസ്. സഭക്ക് പുറത്ത് രജിസ്റ്റർ ചെയ്ത കേസാണ് ഇപ്പോൾ പിൻവലിച്ചതെന്നതും ശ്രദ്ധേയമാണ്. ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട മാണി ബജറ്റ് അവതരിപ്പിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് പ്രതിപക്ഷം സഭക്കുള്ളിൽ പ്രശ്നം സൃഷ്ടിച്ചത്. മാണിയുമായി പുതിയ ചങ്ങാത്തം കൂടാൻ സി.പി.എം ശ്രമം നടത്തവെ കേസ് പിൻവലിക്കുേമ്പാൾ ചെയ്തത് തെറ്റായിപ്പോയെന്ന കുറ്റസമ്മതമായും ഇതിനെ വ്യാഖ്യാനിക്കാം. കണ്ണൂരിലെ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രതിപക്ഷത്തുള്ള യു.ഡി.എഫ് നിയമസഭയിൽ നടത്തുന്ന പ്രതിഷേധത്തെ രൂക്ഷമായി വിമർശിക്കുന്നവരാണ് നിയമസഭയിൽ കേട്ടുകേൾവിയില്ലാത്ത സംഭവം നടന്ന കേസ് പിൻവലിക്കുന്നതെന്നതും വിചിത്രമാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അതിനാൽ പിൻവലിക്കണമെന്നുമുള്ള വി. ശിവൻകുട്ടിയുടെ അപേക്ഷയിലാണ് ഇപ്പോൾ സർക്കാർ നടപടി. എന്നാൽ, എല്ലാവരും കണ്ട സംഭവം എങ്ങനെ രാഷ്ട്രീയപ്രേരിതമാകുമെന്ന ചോദ്യം ഉയരുകയാണ്. നിയമസഭയിൽ അംഗങ്ങൾക്ക് പ്രത്യേക പരിഗണന ഇൗ കേസിൽ നൽേകണ്ടതിെല്ലന്ന വിലയിരുത്തലിൽ അന്നത്തെ സ്പീക്കർ തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസാണിത്. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച ഇൗ കേസ് പിൻവലിക്കാൻ കോടതിയുടെ അനുമതി ലഭിക്കുമോയെന്നതും ശ്രദ്ധേയമാണ്. ഇത് സംബന്ധിച്ച ഒരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ അഭിഭാഷകർ പറയുന്നത്. ഇൗ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചുകഴിഞ്ഞു. ഇത് വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിെവക്കാനാണ് സാധ്യത. ബിജു ചന്ദ്രശേഖർ
Show Full Article
TAGS:LOCAL NEWS 
Next Story