Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചൽ വനം റെയ്​ഞ്ച്...

അഞ്ചൽ വനം റെയ്​ഞ്ച് ഓഫിസിന് ഐ.എസ്​.ഒ അംഗീകാരം

text_fields
bookmark_border
തിരുവനന്തപുരം: ദക്ഷിണ മേഖലയിൽ പുനലൂർ ഡിവിഷനു കീഴിലുള്ള അഞ്ചൽ വനം റെയ്ഞ്ച് ഓഫിസിന് ഭരണമികവിനുള്ള ഇൻറർനാഷനൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷ​െൻറ പുരസ്കാരം ലഭിച്ചു. 2021 ജനുവരി 17 വരെയാണ് ഇപ്പോൾ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്. വനം-വന്യജീവി സംരക്ഷണം, ആദിവാസി ക്ഷേമം, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം, ദ്രുതകർമസേനയുടെ മികച്ച പ്രകടനം, എസ്.എം.എസ് അലർട്ട് യഥാസമയം നൽകുന്നതിലെ ജാഗ്രത എന്നിവയാണ് അംഗീകാരത്തിനായി പരിഗണിച്ചത്. റെയ്ഞ്ച് ഓഫിസിലും വിവിധ സെക്ഷനുകളിലുമുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനവും റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയൻ, പുനലൂർ ഡി.എഫ്.ഒ ഐ. സിദ്ദീഖ്, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദൻ എന്നിവരുടെ മികച്ച ഏകോപനവുമാണ് അഞ്ചൽ റെയ്ഞ്ചിന് ഐ.എസ്.ഒ അംഗീകാരം നേടാൻ സഹായകമായത്.
Show Full Article
TAGS:LOCAL NEWS 
Next Story