Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.എസ്.എം ജില്ല...

എം.എസ്.എം ജില്ല കാമ്പസ് ലീഡേഴ്സ് മീറ്റ് 13ന്

text_fields
bookmark_border
തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷ​െൻറ ഭാഗമായി മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മ​െൻറ് (എം.എസ്.എം)തിരുവനന്തപുരം റീജൻ കാമ്പസ് വിങ് സംഘടിപ്പിക്കുന്ന ജില്ല കാമ്പസ് ലീഡേഴ്സ് മീറ്റ് മാർച്ച് 13ന് കഴക്കൂട്ടം ദഅ്വ സ​െൻററിൽ നടക്കും. സംഗമത്തിൽ ജില്ലയിലെ വിവിധ കാമ്പസുകളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പങ്കെടുക്കും. തീവ്രവാദ പ്രവണകൾക്കെതിരെ ബോധവത്കരണത്തിനുള്ള പദ്ധതികൾക്ക് സംഗമം രൂപം നൽകും. യോഗത്തിൽ എം.എസ്.എം ജില്ല കാമ്പസ് വിങ് ചെയർമാൻ ശമീർ മദനി അധ്യക്ഷത വഹിച്ചു. ടി. ഷംറാസ്, അർഷദ് അശ്റഫ് എന്നിവർ സംസാരിച്ചു. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു തിരുവനന്തപുരം: മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഏകത പരിഷത് ജില്ല കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ദലിത് ആക്ടിവിസ്റ്റ് ധന്യാ രാമൻ ഉദ്ഘാടനം ചെയ്തു. കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി. ജഗദീശൻ, കെ.എം. ഷാജഹാൻ, പ്ലാച്ചിമട ഐക്യദാർഢ്യ സമിതി കൺവീനർ ആർ. അജയൻ, കോളിയൂർ സുരേഷ്, മുണ്ടേല ബഷീർ എന്നിവർ സംസാരിച്ചു. ഏകത കലാ മഞ്ച് സെക്രട്ടറി പരശുരാമൻ അധ്യക്ഷത വഹിച്ചു. ഏകത പരിഷത് ജില്ല വൈസ് പ്രസിഡൻറ് അനിൽ രാമൻ സ്വാഗതവും ജില്ല കമ്മിറ്റിയംഗം രജി വാമദേവൻ നന്ദിയും പറഞ്ഞു. സംസ്ഥാന ഉപദേശക സമിതിയംഗം ഡോ. ആരിഫ സൈനുദീൻ, സംസ്ഥാന കമ്മിറ്റി സെക്രട്ടറിമാരായ സബീന ശശാങ്കൻ, പി.വൈ. അനിൽകുമാർ, മിനി മോഹൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story