Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനകീയ ആസൂത്രണ...

ജനകീയ ആസൂത്രണ പദ്ധതിപ്രകാരം വീടുവെക്കാൻ നൽകിയത്​ കായൽവെട്ട്​: രണ്ട്​ അംഗങ്ങളടക്കം മൂന്നുപേർക്കെതിരെ കേസെടുത്തു

text_fields
bookmark_border
കേസെടുത്തത് ദേശീയ പട്ടികജാതി കമീഷ​െൻറ ഇടപെടലിനെ തുടർന്ന് 25,000 രൂപയിൽ താഴെ മാർക്കറ്റ് വിലയുള്ള വസ്തുവിന് ലക്ഷങ്ങൾ വിലയിട്ട് നൽകി കഴക്കൂട്ടം: മംഗലപുരം പഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിപ്രകാരം വീടുവെക്കാൻ കായൽ വെട്ടുകൾ അനുവദിച്ച് നൽകിയത് വിവാദമാകുന്നു. വീടുവെക്കാൻ അനുയോജ്യമല്ലാത്ത കായൽവെട്ടുകൾ നൽകിയതാണ് വിവാദമായത്. സംഭവത്തിൽ ഉപഭോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ പട്ടികജാതി കമീഷൻ നിർദേശപ്രകാരം മംഗലപുരം പൊലീസ് കേസെടുത്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിനാണ് അന്വേഷണച്ചുമതല. മംഗലപുരം പഞ്ചായത്തിലെ രണ്ട് അംഗങ്ങളെയും വസ്തു ഉടമയെയും പ്രതിയാക്കി മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുരുക്കുംപുഴ സ്വദേശി സരിത ശാസ്തവട്ടം സ്വദേശികളായ ഷീല, രേവതി എന്നിവരാണ് പരാതി നൽകിയത്. ദേശീയ പട്ടികജാതി കമീഷന് പുറമെ മുഖ്യമന്ത്രി, ജില്ല കലക്ടർ എന്നിവർക്കും പരാതി നൽകിയിരുന്നു. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നതായി വിവരമുണ്ട്. ഒരു മാസത്തോളമായി പഞ്ചായത്ത് ഒാഫിസിൽ പലതവണ പരിശോധനകൾ നടന്നതായും വിവരമുണ്ട്. മുരുക്കുംപുഴ സ്വദേശിനിക്ക് മൂന്ന് സ​െൻറ് ഭൂമിയും വീടുവെക്കാൻ നാലുലക്ഷവും അനുവദിച്ചിരുന്നു. തുക അനുവദിച്ചത് വാങ്ങാനായി പഞ്ചായത്തിൽ എത്തിയപ്പോൾ വസ്തുവിലേക്കുള്ള ഒരുകിലോമീറ്ററോളം ദൂരം റോഡ് വെട്ടിവരാൻ അധികൃതർ ആവശ്യപ്പെട്ടത്രെ. എന്നാൽ, 30,000ത്തോളം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിക്കാർ ആരോപിക്കുന്നു. ശാസ്തവട്ടം സ്വദേശികൾക്ക് മുരുക്കുംപുഴ ചന്തക്ക് സമീപമുള്ള വസ്തുവാണ് കാണിച്ചത്. എന്നാൽ, കൈക്കൂലിയായി വൻ തുകകൾ ആവശ്യപ്പെെട്ടങ്കിലും പൂർണമായും നൽകാത്തതിനെ തുടർന്ന് ഉപയോഗ ശൂന്യമായ കായൽവെട്ടാണ് നൽകിയതെന്ന് പരാതിക്കാർ പറയുന്നു. പരാതിക്കാരിൽനിന്ന് വസ്തു രജിസ്ട്രേഷൻ ഇനത്തിൽ 7000ത്തോളം വാങ്ങിയത്രെ. ഇത്തരക്കാർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. ഇൗ തുകയും തിരിമറി നടത്തിയതായി ആരോപണം ശക്തമായിട്ടുണ്ട്. 25,000 രൂപയിൽ താഴെമാത്രം മാർക്കറ്റ് വിലയുള്ള വസ്തുവിന് ലക്ഷങ്ങൾ വില നൽകി തിരിമറി നടത്തിയതായും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ പട്ടികജാതി കമീഷൻ ആറ്റിങ്ങൽ ഡിവൈ.എസ്.പിയോട് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story