Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ മെഡിക്കല്‍...

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
വെമ്പായം: കൊഞ്ചിറ കേന്ദ്രമാക്കി 'ആശ്രയ സേവാഗ്രാം' എന്ന പേരില്‍ ജീവകാരുണ്യ പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി . വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജുമായി സഹകരിച്ച് കന്യാകുളങ്ങര മാസ് ഒാഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് സി. ദിവാകരന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷീലജ അധ്യക്ഷത വഹിച്ചു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലന്‍ നായർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജേഷ് കണ്ണൻ, അനസുല്‍ റഹുമാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. നജുമ, പള്ളിക്കല്‍ നസീർ, ഇര്‍ഷാദ് കന്യാകുളങ്ങര, കലയപുരം ആശ്രയ ഭാരവാഹി ശാന്തൻ, കെ. മുരളീധർ, പി. ചന്ദ്രശേഖരപിള്ള, വൈ.എ. റഷീദ് എന്നിവര്‍ സംസാരിച്ചു. ആശ്രയസേവാഗ്രാമം പ്രസിഡൻറ് ജെ.എം. മുസ്തഫ സ്വാഗതവും സെക്രട്ടറി കെ. മുരളീധരന്‍ നായര്‍ നന്ദിയും പറഞ്ഞു. ഗോകുലം മെഡിക്കല്‍ കോളജിലെ ആറ് ഡിപ്പാര്‍ട്ടുമ​െൻറില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. നൂറ്റമ്പതിലധികംപേര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story