Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൻഷനേഴ്സ് യൂനിയൻ...

പെൻഷനേഴ്സ് യൂനിയൻ വാർഷികാഘോഷം

text_fields
bookmark_border
കല്ലമ്പലം: കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ കടവൂർ യൂനിറ്റ് വാർഷികാഘോഷം നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വിജയരത്നക്കുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ജി. അജയൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ:- എം. അബ്ദുൽ ഹമീദ് (പ്രസി.), എ. ഷാഹുൽ ഹമീദ്, എ. ഷംസുദ്ദീൻ (വൈസ് പ്രസി.), എ. അബ്ദുൽ ഗഫൂർ (സെക്ര.), എൻ. ഇന്ദിരാദേവി, ആർ. സൈനുല്ലാബ്ദീൻ (ജോ. സെക്ര.), കെ. ഇസ്മായിൽ പിള്ള (ട്രഷ.). അബ്ദുൽ ഗഫൂർ സ്വാഗതവും ഉബൈദ് കല്ലമ്പലം നന്ദിയും പറഞ്ഞു. ദേശീയ സെമിനാർ കല്ലമ്പലം: ഞെക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമ​െൻററി അഫയേഴ്സും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാർ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം, മതേതരത്വം, സാഹോദര്യം വിഷയത്തിൽ കൊല്ലം ശ്രീ നാരായണ കോളജ് പൊളിറ്റിക്കൽ സയൻസ് പി.ജി വിഭാഗം മുൻ മേധാവി ഡോ. എൻ. വിനയകുമാർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story