Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവേനൽക്കാലത്ത്​ ദേശീയ...

വേനൽക്കാലത്ത്​ ദേശീയ തൊഴിലുറപ്പ്​ പദ്ധതിയിലെ തൊഴിൽ സമയം ക്രമീകരിക്കണം

text_fields
bookmark_border
തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് ബാധിച്ചിട്ടുള്ള ജില്ലയിൽ തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പകൽ സമയത്തെ കഠിനമായ ചൂടിൽ പണിയെടുക്കാൻ നിർബന്ധിതരമായ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ കഠിനമായ ചൂടുകൊണ്ട് തളർന്ന് വീഴുകയും രോഗബാധിതരാവുകയും ചെയ്യുന്ന സ്ഥിതിയാണ്. കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് സ്വദേശി ലീലാമ്മയെ പണി ചെയ്യുന്ന സമയത്ത് സൂര്യാതപമേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ വേനൽക്കാലം കഴിയുന്നതുവരെ ജോലി സമയം ക്രമീകരിക്കേണ്ടതുണ്ട്. രാവിലെ എട്ടുമുതൽ 11വരെയും മൂന്നുമുതൽ അഞ്ചുവരെയും എന്ന നിലയിൽ ജോലി സമയം ക്രമപ്പെടുത്താൻ അധികാരികൾ തയാറാകണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പ്രസിഡൻറ് സി.കെ. ഹരീന്ദ്രൻ എം.എൽ.എയും സെക്രട്ടറി സി. അജയകുമാറും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story