Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിലപാട്​ മാറ്റി...

നിലപാട്​ മാറ്റി സർക്കാർ; പാറ്റൂരില്‍ ​ൈകയേറ്റം നട​െന്നന്ന് സത്യവാങ്മൂലം

text_fields
bookmark_border
*ഫ്ലാറ്റുടമ കൈയേറിയത് 33.27 സ​െൻറ് തിരുവനന്തപുരം: പാറ്റൂരിലെ വാട്ടര്‍ അതോറിറ്റിയുടെയും റവന്യൂ വകുപ്പി​െൻറയും ഭൂമി ഫ്ലാറ്റിനായി ൈകേയറിയെന്ന് ലോകായുക്തയില്‍ സ്പെഷൽ ഗവ. പ്ലീഡർ സത്യവാങ്മൂലം നല്‍കി. പാറ്റൂരില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞാണ് സര്‍ക്കാര്‍ പുതിയ നിലപാട് ലോകായുക്തയെ അറിയിച്ചത്. പാറ്റൂരിൽ 33.27സ​െൻറ് സർക്കാർ ഭൂമി സ്വകാര്യ ഫ്ലാറ്റുടമകൾ ൈകയേറിയെന്ന് സ്ഥിരീകരിച്ചാണ് സത്യവാങ്മൂലം നൽകിയത്. ആകെയുള്ള 152.5 സ​െൻറ് ഭൂമിയിൽ 121 സ​െൻറി​െൻറ ഭാഗപത്രപ്രകാരമുള്ള പ്രമാണ രേഖകളാണ് ഫ്ലാറ്റുടമ ഹാജരാക്കിയത്. രാജഗോപാലൻ നായർ- 30, ഉഷാ രാജഗോപാൽ- 34, ജയദേവകുമാർ- 28.5, അനിൽകുമാർ- 28.5 സ​െൻറ് എന്നിവരുടെ ഭൂമിയുടെ രേഖകൾ ഹാജരാക്കി. എന്നാൽ ബാക്കി 32 സ​െൻറി​െൻറ പ്രമാണ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് കഴിഞ്ഞില്ല. അഡ്വക്കറ്റ് കമീഷ​െൻറ നിർദേശമനുസരിച്ച് 12.279 സ​െൻറ് പുറമ്പോക്ക് ഭൂമി നേരത്തേ സർക്കാർ ഏറ്റെടുത്തിരുന്നു. കമീഷൻ ചൂണ്ടിക്കാണിച്ച 4.323 സ​െൻറ് കൂടി ഏറ്റെടുക്കാനുണ്ട്. അതിന് പുറമേ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 16.63 സ​െൻറ് സർക്കാർ ഭൂമി തിരിച്ചെടുക്കണം. തർക്കഭൂമി സംബന്ധിച്ച ഒറിജിനൽ റവന്യൂ രേഖകൾ, ബി.ടി.ആർ രജിസ്റ്റർ, പുറമ്പോക്ക് രജിസ്റ്റർ, ലാൻഡ് അക്വിസിഷൻ സ്കെച്ച്, ലിത്തോമാപ്പ് എന്നിവ കോടതിയുടെ കൈവശമുണ്ട്. മാർച്ച് ആറിന് സർവേ സൂപ്രണ്ടിനെ വിസ്തരിക്കും. മുന്‍സര്‍ക്കാറി​െൻറ കാലത്ത് മുഖ്യമന്ത്രി, റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ വിവാദത്തിലാഴ്ത്തിയ സംഭവമായിരുന്നു പാറ്റൂരിലെ ഫ്ലാറ്റ് നിര്‍മാണം. വ്യാജമായി ചമച്ച ആധാരം ഉപയോഗിച്ചാണ് ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഭൂമി കൈയേറിയതെന്നും റവന്യൂ വകുപ്പി​െൻറയും വാട്ടര്‍ അതോറിറ്റിയുടെയും സ്ഥലമാണ് കൈയേറിയതെന്നും പുതിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. കൈയേറ്റം നടെന്നന്ന് എൽ.ഡി.എഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ ഉമ്മന്‍ ചാണ്ടി, അടൂര്‍പ്രകാശ്, മുന്‍ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള പാറ്റൂര്‍ ഭൂമിവിവാദം വീണ്ടും സജീവമാവും. ആർ. സുനിൽ
Show Full Article
TAGS:LOCAL NEWS 
Next Story