Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാപ്പനംകോട് ശ്രീനിക്ക് ...

പാപ്പനംകോട് ശ്രീനിക്ക് സ്നേഹാദരവ് നൽകി

text_fields
bookmark_border
ബാലരാമപുരം: അരനൂറ്റാണ്ട് രാഷ്ട്രീയ സാമൂഹിക, സാസ്കാരിക രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മുന്‍ കെ.പി.സി.സി അംഗം പാപ്പനംകോട് ശ്രീനിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്നേഹാദരവ് നൽകി. പ്രവര്‍ത്തകരുടെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ച ശ്രീനിക്ക് ഉമ്മന്‍ ചാണ്ടി പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാക്കിയ കണ്ണൂരിൽ കൊല്ലപ്പെട്ട ഷുഹൈബി​െൻറ ഛായാചിത്രത്തില്‍ മെഴുകുതിരി തെളിയിച്ചു. 'കൊലപാതക രാഷ്ട്രീയത്തിനെതിരെ ഒരുദീപം തെളിക്കൂ' മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ദീപം തെളിച്ചത്. വെടിവച്ചാന്‍കോവില്‍ വിജയന്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി തമ്പാനൂര്‍ രവി, എം.എൽ.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സ​െൻറ്, കെ.പി.സി.സി അംഗം ബി.എന്‍. ശ്യാംകുമാര്‍, എന്‍. ശക്തന്‍, എം. മണികണ്ഠന്‍, എ.ടി. ജോര്‍ജ്, ഡി.സി.സി സെക്രട്ടറിമാരായ വിന്‍സ​െൻറ് ഡി. പോള്‍, നരുവാമൂട് ജോയി, മലയിന്‍കീഴ് വേണു, പെരിങ്ങമല വിജയന്‍, ഭഗവതിനട ശിവകുമാര്‍, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലിക വിജയന്‍, വൈസ് പ്രസിഡൻറ് പള്ളിച്ചല്‍ സതീഷ്, നേമം ബ്ലോക്ക് മെംബര്‍ എസ്. വീരേന്ദ്രകുമാര്‍, പുന്നമൂട് ശിവന്‍പിള്ള, വെമ്പന്നൂര്‍ അജി, കുട്ടവിള പ്രദീഷ്, ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി കുളങ്ങരക്കോണം വിജയന്‍, മുടവൂര്‍പ്പാറ ജയന്‍ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു. പൂങ്കോട് സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story