Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂടിയാട്ടത്തിന് 2000...

കൂടിയാട്ടത്തിന് 2000 വർഷത്തെ പഴക്കമില്ലെന്ന്

text_fields
bookmark_border
തിരുവനന്തപുരം: കൂടിയാട്ടത്തിന് 2000 വർഷത്തെ പഴക്കം ഉണ്ടെന്ന് പറയുന്നതിനോട് വിയോജിക്കുന്നതായി കലാമണ്ഡലം ശിവൻ നമ്പൂതിരി. എട്ടാമത് നാടക ഒളിമ്പിക്സി​െൻറ ഭാഗമായി സംഘടിപ്പിച്ച 'മാസ്റ്റർ ക്ലാസി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സംസ്കൃത നാടക അഭിനയത്തിന് 2000 വർഷത്തെ പഴക്കമുണ്ട്. എന്നാൽ, കുലശേഖര പെരുമാളി​െൻറ കാലത്താണ് കൂടിയാട്ടത്തിന് പ്രാധാന്യം കൊടുത്തുതുടങ്ങിയത്. രണ്ടായിരമാണ്ടുകൾക്കുമുമ്പ് ചാക്യാന്മാരുണ്ടായിരുന്നോ എന്നും സംശയമാണ്-അദ്ദേഹം പറഞ്ഞു. യുനസ്കോയുടെ ഇൻറ്റാൻജബിൾ ഹെറിറ്റേജ് പട്ടികയിൽ കൂടിയാട്ടത്തിന് അംഗീകാരം ലഭിക്കുന്നതിനായി പാരിസിൽ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ യുനസ്കോ ജൂറിക്ക് മുന്നിൽ കൂടിയാട്ടം അവതരിപ്പിച്ചത് ശിവൻ നമ്പൂതിരി ആയിരുന്നു. അന്ന് അവതരിപ്പിച്ച കൈലാസോദ്ധാരണം അദ്ദേഹം സദസ്യർക്കായി അഭിനയിച്ചു. ഭാര്യ ഇന്ദിരയും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story