Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമധ്യവർഗബോധത്തിൽ...

മധ്യവർഗബോധത്തിൽ മാറ്റംവരാതെ കേരളത്തിന് പുരോഗതിയുണ്ടാവില്ല ^പ്രഫ.വി. കാർത്തികേയൻ നായർ

text_fields
bookmark_border
മധ്യവർഗബോധത്തിൽ മാറ്റംവരാതെ കേരളത്തിന് പുരോഗതിയുണ്ടാവില്ല -പ്രഫ.വി. കാർത്തികേയൻ നായർ തിരുവനന്തപുരം: മധ്യവർഗബോധത്തിന് മാറ്റംവരാതെ കേരളത്തി​െൻറ പുരോഗതിയുടെ അടുത്തഘട്ടം സാധ്യമെല്ലന്ന് കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ.വി. കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടു. 'അഭിമാനമാണ് കേരളം, മാനവികതയാണ് മാർക്സിസം' മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാർഥി മഹാസംഗമത്തി​െൻറ ഭാഗമായി എസ്.എഫ്.ഐ കേരള സർവകലാശാല കാമ്പസ് യൂനിറ്റ് സംഘടിപ്പിച്ച 'കേരളം ഇന്നലെ, ഇന്ന്, നാളെ' വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമ​െൻറ് പ്രവർത്തിക്കുന്ന രീതിയിലും നിയമവ്യവഹാരങ്ങളിലും കോടതി നടപടികളിലും വിദ്യാഭ്യാസസമ്പ്രദായത്തിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനും കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്താനും നാം തയാറാകണം എങ്കിൽ മാത്രമെ സാമൂഹികമാറ്റം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ കാമ്പസ് സെക്രട്ടറി പി. മനേഷ് അധ്യക്ഷതവഹിച്ചു. പ്രസിഡൻറ് ജോൺവില്യംസ്, ജോയൻറ് സെക്രട്ടറി സ്റ്റാലിൻ കെ., ജോയൻറ് സെക്രട്ടറി നജീബ് എസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story